മാലിക്ക്; ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം
Malayala cinema
മാലിക്ക്; ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 10:19 pm

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ സംവിധാന ലോകത്തേക്ക് വന്ന മഹേഷ് നാരായണന്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്റെ പേര് മാലിക്ക് എന്നാണ്. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടേക്കും. ടേക്ക് ഓഫിലും ഫഹദ് പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു.

ഫഹദ് ഫാസിലിന്റെ റിലീസ് ചെയ്ത അവസാന ചിത്രം അതിരനായിരുന്നു. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഫഹദ് മാലിക്കില്‍ ജോയിന്‍ ചെയ്യുക. ട്രാന്‍സ് ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.