എഡിറ്റര്‍
എഡിറ്റര്‍
ഗാന്ധി പ്രതിമയില്‍ ബിയര്‍കുപ്പി മാല
എഡിറ്റര്‍
Wednesday 3rd October 2012 12:01pm

ഷിംല: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് അവഹേളനം. ഷിംലയുടെ നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി പ്രതിമയുടെ മേല്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ചേര്‍ത്ത മാല ഇട്ടാണ് അജ്ഞാതര്‍ ഗാന്ധി പ്രതിമയെ അവഹേളിച്ചത്.

ഗാന്ധിജയന്തിയുടെ തലേന്ന് തിങ്കളാഴ്ച വൈകിട്ടാണ് പ്രതിമയില്‍ മാല കണ്ടത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ സമയം ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Ads By Google

ഇത്തരമൊരു കുറ്റകൃത്യം ചെയ്തത് ആരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ശിക്ഷ നല്‍കുമെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാര്‍ ദുമാല്‍ പറഞ്ഞു.

സംഭവം തികച്ചും നിരാശാജനകമാണ്. സാമൂഹിക മൂല്യങ്ങള്‍ക്ക് യാതൊരു രീതിയിലുള്ള പരിഗണനയും നല്‍കാത്തവരാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍. പോലീസും മറ്റും ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷിംലയിലെ ജനങ്ങള്‍ ഇത്തരത്തില്‍ ഗാന്ധി പ്രതിമയെ അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും ഗാന്ധി ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചിലരാണ് ഇതിന് പിന്നിലെന്നും ഷിംല ഡെപ്യൂട്ടി മേയര്‍ തികേന്ദര്‍ പന്‍വാര്‍ പറഞ്ഞു.

നിരവധി വിദേശികള്‍ എത്തുന്ന സ്ഥലമാണ് ഷിംല. അതുകൊണ്ട് തന്നെ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement