എഡിറ്റര്‍
എഡിറ്റര്‍
മഹാത്മാ ഗാന്ധിയുടെ കൊലപാതകം പുനരന്വേഷിക്കരുതെന്ന് തുഷാര്‍ ഗാന്ധി; ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി
എഡിറ്റര്‍
Monday 30th October 2017 7:09pm

 

ന്യൂദല്‍ഹി: മഹാത്മാഗാന്ധി വധക്കേസ് പുനരന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ പ്രാപൗത്രന്‍ തൂഷാര്‍ ഗാന്ധി സൂപ്രിം കോടതിയെ സമീപിച്ചു. മുംബൈ സ്വദേശിയും അഭിനവ ഭാരത് പങ്കജ് ഫഡ്‌നിസാണ് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാന്ധിജിയുടെ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഹര്‍ജി നല്‍കിയതിലൂടെ തുഷാര്‍ ഗാന്ധി ഉദ്ദേശിക്കുന്നത് എന്താണെന്ന് കോടതി ആരാഞ്ഞു കക്ഷികള്‍ക്കു നോട്ടിസ് അയയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ തുഷാറിന്റെ നിലപാട് അറിയിക്കാമെന്നു തുഷാര്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അറിയിച്ചു.

വെടിയേറ്റ് മരിച്ച സംഭവത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. കേസില്‍ അമിക്കസ് ക്യൂറി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.


Also Read  ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടെന്ന് ചിലര്‍ വാദിക്കുന്നത് നല്ല ശിക്ഷണമില്ലാത്തതിനാല്‍;വിദ്യാബാലന് മറുപടിയുമായി അനുപം ഖേര്‍


നാഷണല്‍ ആര്‍ക്കൈവ്സില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് അമിക്കസ്‌ക്യൂറി അമരീന്തര്‍ ശരണ്‍ പറയുന്നത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് കേസ് പരിഗണിച്ച ബഞ്ച് വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Advertisement