എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ മാത്രമല്ല മഹാരാഷ്ട്രയിലും ദീപാവലിക്ക് പടക്കം നിരോധിക്കണം; മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് പരിസ്ഥിതി മന്ത്രി
എഡിറ്റര്‍
Tuesday 10th October 2017 1:03pm

മുംബൈ: ദീപാവലി ദിനത്തിലും നവംബര്‍ 1 വരെയും ദല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ അതേ ഉത്തരവ് മഹാരാഷ്ട്രയിലും നടപ്പാക്കാനുള്ള സാധ്യത ആരാഞ്ഞ് പരിസ്ഥിതി മന്ത്രി രാംദാസ് കദം.

സുപ്രീംകോടതി ഉത്തരവ് പിന്‍തുടര്‍ന്ന് മഹാരാഷ്ട്രയിലും അത്തരത്തിലുള്ള നിരോധനം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന കാര്യമാണ് താന്‍ ആലോചിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നായിരുന്നു ജസ്റ്റിസ്റ്റ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.


Dont Miss തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും ഒറ്റക്കെട്ടായി എതിര്‍ക്കണം; കെ.പി.എ.സി ലളിത


കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ദലര്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് അന്ന് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്. ഇതേതുടര്‍ന്ന് പടക്കവില്‍പ്പന ഇടക്കാലത്തേക്ക് സുപ്രീം കോടതി നിരോധിച്ചെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി നടപടി.

എന്നാല്‍ സുപ്രീംകോടതി ഉത്തരവിനെതിരെ ചേതന്‍ ഭഗത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ധൈര്യം മാത്രമേ സുപ്രീം കോടതിക്ക് ഉള്ളൂവെന്നും മുഹറത്തിന് മൃഗങ്ങളെ ബലിനല്‍കുകന്നത് നിരോധിച്ചുകൊണ്ട് വൈകാതെ ഉത്തരവിറക്കുമോ എന്നുമായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം.

Advertisement