എഡിറ്റര്‍
എഡിറ്റര്‍
വെള്ളമില്ലാതെ മഹാരാഷ്ട്ര വരളുമ്പോള്‍ അസാറാം ബാപു പുണ്യത്തിനായി വെള്ളം പാഴാക്കുന്നു
എഡിറ്റര്‍
Monday 18th March 2013 10:41am

നാഗ്പൂര്‍: വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി മഹാരാഷ്ട്ര പാടുപെടുമ്പോള്‍ ആഘോഷങ്ങള്‍ക്കായി വെള്ളം പാഴാക്കുകയാണ് പ്രമുഖ ആത്മീയ നേതാവ് അസാറാം ബാപ്പു.

Ads By Google

കഴിഞ്ഞ നാല് പതിറ്റാണ്ടായി വേനല്‍ കാലത്ത് കടുത്ത വരള്‍ച്ച നേരിടുകയാണ് മഹാരാഷ്ട്ര. ഇതേ സംസ്ഥാനത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ ജലം പാഴാക്കുന്നത് എന്നതാണ് വിരോധാഭാസം.

ജനം വെള്ളത്തിനായി തൊണ്ടവരണ്ടിരിക്കുമ്പോള്‍ അസാറാം ബാപ്പുവിന്റെ ജലധൂര്‍ത്തിന് കൂട്ട് നില്‍ക്കുകയാണ് നാഗ്പൂര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍. ഇത്തരത്തില്‍ ജലം പാഴാക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആത്മീയ നേതാവിന്റെ ജലധൂര്‍ത്ത് നിര്‍ലോഭമായി തുടരുകയാണ്.

പ്രതിഷേധത്തെ തുടര്‍ന്ന് അസാറാം ബാപ്പുവിനെതിരെ ജലം പഴാക്കുന്നതിന്റെ പേരില്‍ നാഗ്പൂര്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നാണ് അറിയയുന്നത്.

Advertisement