എഡിറ്റര്‍
എഡിറ്റര്‍
ലിംഗമാറ്റത്തിനുശേഷം സര്‍വീസില്‍ തുടരാനുള്ള യുവതിയുടെ അപേക്ഷ നിരസിച്ച് പൊലീസ്
എഡിറ്റര്‍
Monday 20th November 2017 3:00pm

മഹാരാഷ്ട്ര: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷവും പൊലീസ് സര്‍വീസില്‍ തുടരണമെന്ന യുവതിയുടെ അപേക്ഷ നിരസിച്ച് മഹാരാഷ്ട്ര പൊലീസ്.

പൊലീസ് റിക്രൂട്ടമെന്റ് നിയമങ്ങളനുസരിച്ച് ഒരു സ്ത്രിക്ക് നിയമനം നല്‍കുന്നതിനനുകൂലമായ സ്ഥിതി നിലവില്‍ ഇല്ലയെന്നാണ് അഡീണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രാജേന്ദര്‍ സിംഗ് പറയുന്നത്. 2009 വരെ ബീഡ് പൊലീസ് വിഭാഗത്തില്‍ ആണ് യുവതി ജോലി ചെയ്തു വന്നിരുന്നത്.

പിന്നീട് നടത്തിയ ചില മെഡിക്കല്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ജെന്‍ഡര്‍ വൈകല്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു.


Dont Miss ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ്; ബി.ജെ.പിയില്‍ സീറ്റിന് വേണ്ടി കൂട്ടത്തല്ലും രാജിയും


അതിനുശേഷം സര്‍വ്വീസിലേക്ക് തിരിച്ചെത്തിയ യുവതിയെ നിയമിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികാരികള്‍ ഇപ്പോള്‍. ഒരു സ്ത്രീക്ക് പൊലീസ് സുരക്ഷവിഭാഗത്തില്‍ ജോലി ചെയ്യാനുള്ള അനുവാദം നല്‍കുന്നതിന് ഒരുപാട് നിയമനടപടികള്‍ നേരിടേണ്ടതായിട്ടുണ്ട്.

സ്ത്രീകള്‍ക്കായുള്ള റിക്രൂട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ച വ്യക്തിയാണ് പരാതിക്കാരി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശീലന രീതികള്‍ വ്യത്യസ്തമാണ്. മുപ്പത് ശതമാനം സംവരണം എര്‍പ്പെടുത്തിയിട്ടുള്ള സീറ്റുകളിലേക്കാണ് സ്്ത്രീകളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ യുവതിയുടെ ഈ വാദം അംഗീകരിക്കാന്‍ കഴിയില്ല എന്നും ഔറംഗബാദ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മിലിന്ദ് ബാരമ്പ്ര പറഞ്ഞു.

Advertisement