പ്രണയിച്ച് വിവാഹം കഴിച്ചതിന് 17കാരന്‍ സഹോദരിയുടെ തല വെട്ടിയെടുത്തു; സഹായിച്ച അമ്മയും അറസ്റ്റില്‍
national news
പ്രണയിച്ച് വിവാഹം കഴിച്ചതിന് 17കാരന്‍ സഹോദരിയുടെ തല വെട്ടിയെടുത്തു; സഹായിച്ച അമ്മയും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 12:23 pm

മുംബൈ: പ്രണയ വിവാഹം ചെയ്തതിന് മഹാരാഷ്ട്രയില്‍ യുവതിയെ സഹോദരന്‍ തലയറുത്ത് കൊലപ്പെടുത്തി. 17 വയസുകാരനാണ് യുവതിയുടെ തലവെട്ടിയത്.
ഔറംഗാബാദിലാണ് കുറ്റകൃത്യം നടന്നത്.

അമ്മയുടെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്. പ്രതി തലവെട്ടുമ്പോള്‍ അമ്മ യുവതിയുടെ കാല് പിടിച്ചുവെച്ച് മകനെ സഹായിച്ചെന്നാണ് പൊലീസ് പറഞ്ഞത്.

യുവതിയുടെ വീട്ടിലെത്തിയാണ് ഇവര്‍ കുറ്റകൃത്യം ചെയ്തത്.

പൊലീസില്‍ കീഴടങ്ങും മുമ്പ് വെട്ടിയെടുത്ത തല പ്രതി വീശുകയും സെല്‍ഫി എടുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Maharashtra Man Beheads Sister For Eloping, Mother Helped Him: Cops