കോടതിയില്‍ നിന്ന് കണക്കിന് താക്കീത്, തൊട്ടുപിന്നാലെ അമിത് ഷായുടെ അടുത്തെത്തി മഹാരാഷ്ട്രാ ഗവര്‍ണര്‍
national news
കോടതിയില്‍ നിന്ന് കണക്കിന് താക്കീത്, തൊട്ടുപിന്നാലെ അമിത് ഷായുടെ അടുത്തെത്തി മഹാരാഷ്ട്രാ ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th August 2021, 3:08 pm

മുംബൈ: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്രാ ഗവര്‍ണര്‍
ഭഗത് സിംഗ് കോശ്യാരിയ. ബോംബൈ ഹൈക്കോടതിയില്‍ നിന്നും കര്‍ശന താക്കീത് ലഭിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2020 നവംബറില്‍ ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് 12 പേരുകള്‍ നിയമസഭാ കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കത്തയച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ ഒരുതരത്തിലുമുള്ള നടപടി സ്വീകരിച്ചിരുന്നില്ല.

മഹാരാഷ്ട്ര മന്ത്രിസഭ അയച്ച നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാന്‍ കോശ്യാരിയ നടത്തിയ കാലതാമസത്തെയാണ് കോടതി വിമര്‍ശിച്ചത്.
വിഷയത്തില്‍ യഥോചിതം തീരുമാനമെടുക്കണമെന്ന് ഗവര്‍ണറോട് കോടതി നിര്‍ദ്ദേശിച്ചു.

നാമനിര്‍ദ്ദേശത്തില്‍ തീരുമാനമുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാസിക് നിവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം.

കൃത്യമായ സമയത്തിനുള്ളില്‍ സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിക്കാനോ നിരസിക്കാനോ ഗവര്‍ണര്‍ക്ക് ‘ഭരണഘടനാപരമായ ബാധ്യത’ ഉണ്ടെന്ന് കോടതി പറഞ്ഞു.

എട്ട് മാസത്തോളമായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ അയച്ചിട്ട്. ഇതുവരെ ഗവര്‍ണര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Maharashtra Governor Meets Amit Shah Hours After High Court Ruling On Him