എഡിറ്റര്‍
എഡിറ്റര്‍
കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം സര്‍ക്കാര്‍ പിന്‍വലിച്ചു
എഡിറ്റര്‍
Friday 12th October 2012 1:43pm

മുംബൈ: കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. അസിം ത്രിവേദിക്കെതിരെയുള്ള കുറ്റം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിക്കുകയായിരുന്നു.

ദേശീയ ചിഹ്നത്തെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു ത്രിവേദിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഒമ്പതിന് ത്രിവേദിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

Ads By Google

അസിം ത്രിവേദിയുടെ ‘ഗ്യാംങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ’ എന്ന കാര്‍ട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ത്രിവര്‍ണ സാരിയുടുത്തുനില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ആക്രമിക്കുന്നതായാണ് ചിത്രീകരിച്ചിരുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോക ചക്രത്തിലെ സിംഹങ്ങള്‍ക്ക് പകരം കുറുക്കന്മാരെയാണ് ചിത്രീകരിച്ചിരുന്നു.

പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി ചിത്രീകരിച്ച കാര്‍ട്ടൂണും വിവാദമായിരുന്നു. കാര്‍ട്ടൂണുകള്‍ വിവാദമായതിനെ തുടര്‍ന്ന് ത്രിവേദിയുടെ വെബ്‌സൈറ്റും നിരോധിച്ചിരുന്നു.

ത്രിവേദിയെ അറസ്റ്റ് ചെയ്തത് യുക്തിരഹിതമാണെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരെ ഇന്ത്യ’ സംഘത്തിലെ അംഗമാണ് അസിം ത്രിവേദി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹസാരെ മുംബൈയില്‍ നടത്തിയ അഴിമതി വിരുദ്ധ സമരത്തിനിടെയാണ് അസിം ത്രിവേദിയുടെ കാര്‍ട്ടൂണുകളും പ്രദര്‍ശിപ്പിച്ചിരുന്നത്.

Advertisement