മഹാരാഷ്ട്രയില്‍ പുതുതായി 4,878 പേര്‍ക്ക് കൊവിഡ്; മരണനിരക്ക് ഉയരുന്നു
COVID-19
മഹാരാഷ്ട്രയില്‍ പുതുതായി 4,878 പേര്‍ക്ക് കൊവിഡ്; മരണനിരക്ക് ഉയരുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 11:25 pm

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 4,878 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 245 കൊവിഡ് മരണങ്ങളാണ്. ഇതില്‍ 95 പേര്‍ കഴിഞ്ഞ 48 മണിക്കൂറില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 150 മരണം മുമ്പത്തെ ദിവസങ്ങളിലേതുമാണ്.

75,979 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 90,911 പേര്‍ക്ക് രോഗം ഭേദമായി. 52.02 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ