എഡിറ്റര്‍
എഡിറ്റര്‍
ഗണേശ വിഗ്രഹ നിമഞ്ജന യാത്രക്കിടെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് 12 പേര്‍
എഡിറ്റര്‍
Wednesday 6th September 2017 3:32pm

മുംബൈ: ഗണേശ വിഗ്രഹ നിമഞ്ജന യാത്രക്കിടെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് 12 ഓളം പേര്‍. മുംബൈയിലെ ലാല്‍ബര്‍ഗ് ഏരിയയില്‍ നടന്ന യാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേരും മരിച്ചത്.

ശിവാനിതടാകത്തില്‍ ഗണേശവിഗ്രഹം നിമജ്ഞനം ചെയ്യുന്നതിനിടെയുണ്ടായ തിരക്കില്‍ ഔറംഗാബാദില്‍ മൂന്ന് കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. പൂനെയില്‍ രണ്ട് പേരും ജാല്‍ഗണില്‍ രണ്ട് പേരും നാഷിക്കിലും ബീഡ് ജില്ലയിലുമായി രണ്ടുപേരുമാണ് മരണപ്പെട്ടത്.

ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് സേബിളിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

രാജസ്ഥാനിലെ കോട്ട ജില്ലയില്‍ ഗണേശ വിഗ്രഹം ഒഴുക്കുന്നതിനിടെ പുഴയില്‍ വീണാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം പുഴയില്‍ മുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലും നിമജ്ഞന യാത്രക്കിടെ ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്.

Advertisement