ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആയുധപൂജ; നേതൃത്വം നല്‍കിയത് സംഘപരിവാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്
Kerala News
ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആയുധപൂജ; നേതൃത്വം നല്‍കിയത് സംഘപരിവാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 11:08 pm

കോട്ടയം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ പാടില്ലെന്ന് നിര്‍ദ്ദേശമിരിക്കെ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മഹാനവമി ആയുധ പൂജ നടത്തിയ സംഭവം വിവാദമാകുന്നു.

ഡിപ്പോയിലെ ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് പ്രവര്‍ത്തകരാണ് ആയുധപൂജയ്ക്കു പിന്നിലെന്നാണ് ആരോപണം. ഇതില്‍ ഡിപ്പോ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കാളികളായിരുന്നു.

ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്. ഗ്യാരേജിലെ തന്നെ ഉപകരണങ്ങളാണ് പൂജയ്ക്കു വച്ചത്.

അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ ആര്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് ആയുധ പൂജ സംഘടിപ്പിച്ചത്. ഗ്യാരേജില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു പൂജ.

ഡിപ്പോയിലെ ജീവനക്കാരന്‍ തന്നെയാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. ഡിപ്പോയിലെ നിരവധി ജീവനക്കാരാണ് ആയുധ പൂജാ ചടങ്ങില്‍ പങ്കെടുത്തത്.

ഏതെങ്കിലും മതചിഹ്നങ്ങളോ മതാനുഷ്ടാന വസ്തുക്കളോ ബസുകളില്‍ പ്രദര്‍ശിപ്പിക്കാനോ പ്രതിഷ്ഠിക്കാനോ പാടില്ല എന്ന് ഈ മാസം എട്ടിന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

അതേസമയം സമാനമായ രീതിയില്‍ കണ്ണൂര്‍ ജില്ലയിലും ഡിപ്പോയ്ക്കുള്ളില്‍ പൂജ വെപ്പ് ചടങ്ങുകള്‍ നടന്നിരുന്നു. കണ്ണൂര്‍ ഡിപ്പോയില്‍ ബസുകളാണ് പൂജയ്ക്കു വെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mahanavami Allegations Aganist Eerattupetta Bus Depot