എഡിറ്റര്‍
എഡിറ്റര്‍
നിലവേമ്പ് കുടിനീര്‍ പരാമര്‍ശം: പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കമല്‍ഹാസനെതിരെ കേസ് ഫയല്‍ ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി
എഡിറ്റര്‍
Wednesday 25th October 2017 3:28pm

ചെന്നൈ: ഡെങ്കിപ്പനിക്കുള്ള മരുന്നെന്ന പേരില്‍ തമിഴ്‌നാട്ടില്‍ വിതരണം ചെയ്യപ്പെടുന്ന നിലവേമ്പു കുടിനീരിനെതിരായ നിലപാടിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ കേസ് ഫയല്‍ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി. പരാതി പരിശോധിച്ച് അതില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുള്ള ഉത്തമ ഔഷധമെന്ന് പറയുന്ന നിലവേമ്പ് കുടിനീര്‍ വിതരണം ചെയ്യരുതെന്ന് കമല്‍ഹാസന്‍ തന്റെ ഫാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വിതരണം ചെയത് മരുന്നായിരുന്നു ഇത്. കമല്‍ഹാസന്റെ നിലപാടിനെതിരെ ജി.ദേവരാജന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു കേസ് നല്‍കിയത്.


Dont Miss ഷെറിന്‍ മാത്യൂസിന്റെ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസ്


മലയാളത്തില്‍ കിരിയാത്ത, നിലവേപ്പ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് നിലവേമ്പ്. തമിഴ്നാട്ടില്‍ ഡെങ്കി, ചിക്കുന്‍ഗുനിയ ബാധയ്ക്കെതിരെ ഇതുകൊണ്ടുള്ള കഷായം വ്യാപകമായി ഉപയോഗിച്ചുവന്നിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ തന്നെ ഇത് വിതരണം ചെയ്തിരുന്നു.

എന്നാല്‍, പ്രചരിപ്പിക്കുന്ന പോലെ നിലവേമ്പ് അത്ര ഫലപ്രദമല്ലെന്നും വന്ധ്യതയ്ക്ക് കാരണമായേക്കുമെന്നും അഭിപ്രായം വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കമല്‍ ഇതിനെതിരെ പരസ്യമായി നിലപാട് കൈക്കൊണ്ടത്. ഗവേഷണം പൂര്‍ത്തിയാകുംവരെ മരുന്ന് വിതരണം ചെയ്യരുതെന്നും ഇത് ആരും വാങ്ങിക്കഴിക്കരുതെന്നും കമല്‍ഹാസന്‍ ആരോധകരോട് ആവശ്യപ്പെടുകയായിരുന്നു.

കമലിന്റെ ഈ അഭിപ്രായപ്രകടനത്തിനെതിരെ നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ താന്‍ മരുന്നിനെയല്ല, യോഗ്യതയില്ലാത്തവര്‍ അത് വിതരണം ചെയ്യുന്നതിനെയാണ് എതിര്‍ത്തതെന്ന വിശദീകരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തുകയായിരുന്നു. കമല്‍ഹാസനെതിരായ പരാതി ഗൗരവത്തിലെടുക്കേണ്ടെന്ന നിലപാടായിരുന്നു ആദ്യം പൊലീസ് സ്വീകരിച്ചത്.

Advertisement