എഡിറ്റര്‍
എഡിറ്റര്‍
വി.ഐ.പികള്‍ ക്യൂ പാലിക്കുക; ക്ഷേത്രദര്‍ശനത്തില്‍ തുല്യത പാലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
എഡിറ്റര്‍
Tuesday 14th November 2017 8:36am

ചെന്നൈ: കൂടുതല്‍ പണം നല്‍കി ക്യൂ പാലിക്കാതെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന വി.ഐ.പി സംവിധാനത്തിനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്ത്.

ദൈവത്തിനുമുന്നില്‍ വിഐപികള്‍ എന്ന വ്യത്യാസം ഇല്ല, എല്ലാവര്‍ക്കും തുല്യ ദര്‍ശനത്തിന് തുല്യമായ അവസരമാണുള്ളതെന്നും കോടതി വിലയിരുത്തി.

ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഫസ്റ്റ് ക്ലാസ്സ് ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തിയത്. കാഞ്ചീപുരം എകാംബരനാഥ ക്ഷേത്രം, ശ്രീവിലിപുത്തൂര്‍ ശ്രീ ആണ്ടാള്‍ ക്ഷേത്രം എന്നിവിടങ്ങളിലെ പെയ്ഡ് ദര്‍ശനത്തിനെതിരെ ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം.


Dont Miss ഉത്തര്‍പ്രദേശില്‍ പശുക്കളെ കശാപ്പ് ചെയ്ത വിവരം പൊലീസില്‍ അറിയിച്ച വൃദ്ധനെ നാലംഘസംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി


ഭരണഘടനയിലെ 14, 25 വകുപ്പുകളുടെ കടുത്തലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക പരിഗണനകള്‍ നല്‍കി ആരാധനയ്ക്കുള്ള സൗകര്യം നല്‍കുകയും, വ്യക്തികളുടെ സാമൂഹിക പദവിക്കനുസരിച്ച് പ്രാര്‍ത്ഥനാ സമയത്തില്‍ വര്‍ധനവ് നല്‍കുന്നതിനെയും ഹര്‍ജിയിലൂടെ എതിര്‍ക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന സമത്വാവകാശത്തിന്റെയും, മതവിശ്വാസവകാശത്തിന്റെയും ലംഘനമാണിതെന്നും വിമര്‍ശനമുണ്ട്.

‘മതസ്ഥാപനങ്ങള്‍ ലാഭം മോഹിച്ചല്ല മറിച്ച് സാമുഹികസേവനങ്ങളുടെ ഇടമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുത്ത് നടത്തുന്ന ദര്‍ശനങ്ങള്‍ നിര്‍ത്തണമെന്നും എല്ലാ വിശ്വാസികള്‍ക്കും ആരാധനക്കുള്ള തുല്യ അവസരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.

Advertisement