എഡിറ്റര്‍
എഡിറ്റര്‍
താല്‍പര്യമില്ലാത്തവര്‍ക്ക് ഭക്ഷണം കഴിച്ച് പോകാം; എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന ഹര്‍ജിക്കതിരെ രൂക്ഷവിമര്‍ശനവുമായി കോടതി
എഡിറ്റര്‍
Monday 11th September 2017 10:07pm

ചെന്നൈ: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി വീണ്ടും തള്ളി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹര്‍ജിക്കാരനായ വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ജനറല്‍ കൗണ്‍സില്‍ തടയണമെന്നുള്ള ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് ദിനകരന്‍ വിഭാഗം എം.എല്‍.എയായ വെട്രിവേല്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ചെന്നൈയില്‍ നടക്കുന്നത്. ഇതിനെതിരെയായിരുന്നു ദിനകരന്‍ വിഭാഗക്കരനായ വെട്രിവേല്‍ കോടതിയെ സമീപിച്ചത്.


Also Read നിരോധിച്ച നോട്ടുകള്‍ ഇനിയും മാറ്റി നല്‍കിയാല്‍ സര്‍ക്കാര്‍ സംവിധാനത്തെ നശിപ്പിക്കുമെന്ന് സുപ്രിം കോടതി


എന്നാല്‍ ഈ ഹര്‍ജി കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. ഇതിനെ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ച് വെട്രിമാരന് കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഒരുലക്ഷം രൂപ പിഴയും വിധിച്ചു. വീണ്ടും ഹര്‍ജി നല്‍കിയതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഭക്ഷണം കഴിച്ച് തിരിച്ച് പോകാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കാര്‍ത്തികയേന്‍ പറഞ്ഞു.

Advertisement