മധ്യപ്രദേശില്‍ ബി.ജെ.പി തിരിച്ചടി നേരിടും, കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും ടൈംസ് നൗ സര്‍വ്വേ
national news
മധ്യപ്രദേശില്‍ ബി.ജെ.പി തിരിച്ചടി നേരിടും, കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും ടൈംസ് നൗ സര്‍വ്വേ
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 10:24 am

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ടൈംസ് നൗ-സി.എന്‍ എക്‌സ് പ്രീ പോള്‍ സര്‍വ്വേ റിപ്പോര്‍ട്ട്. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെങ്കിലും ഭൂരിപക്ഷം വലിയ തോതില്‍ ഇടിയുമെന്നാണ് ടൈംസ് നൗ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

230 സീറ്റുകളില്‍ 122 സീറ്റുകള്‍ ബി.ജെ.പി നേടും. കോണ്‍ഗ്രസ് സീറ്റുനില മെച്ചപ്പെടുത്തി 95 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:ബി.ജെ.പി തകരും; 1996 ആവര്‍ത്തിക്കും; ചന്ദ്രബാബു നായിഡുവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാരസ്വാമി

സമാജ്‌വാദി പാര്‍ട്ടി മൂന്നു സീറ്റും ഇടതു മുന്നണിയും സ്വതന്ത്രരും ശേഷിക്കുന്ന പത്തുസീറ്റുകളില്‍ വിജയം നേടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ 41.75%  ആയി കുറയും. അതേസമയം കോണ്‍ഗ്രസ് 38.52% ആക്കി വോട്ടുഷെയര്‍ മെച്ചപ്പെടുത്തും. ബി.എസ്.പിയുടെ വോട്ടു ഷെയര്‍ ചെറിയ തോതില്‍ കുറഞ്ഞ് 5.41% ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:പട്ടേല്‍ പ്രതിമയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികളുടെ 104.88 കോടി ദുരുപയോഗം ചെയ്തു; ഗുരുതര ആരോപണവുമായി സി.എ.ജി

2013ല്‍ ബി.ജെ.പി 165 സീറ്റുകളില്‍ വിജയിച്ചാണ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നേടിയത് 65 സീറ്റുകളായിരുന്നു.

ഒക്ടോബര്‍ ആദ്യവാരം സി.എന്‍.എക്‌സ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പി 128ഉം കോണ്‍ഗ്രസ് 85 ഉം ബി.എസ്.പി എട്ടും സീറ്റുകള്‍ നേടുമെന്നാണ് പറഞ്ഞത്.