എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യനില വഷളായി: മഅദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി
എഡിറ്റര്‍
Saturday 19th January 2013 11:00am

മംഗലാപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ബോധക്ഷയത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് മഅദനിക്ക് ബോധക്ഷയം ഉണ്ടായത്.

Ads By Google

ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹത്തെ മണിപ്പാലിലേക്കു മാറ്റിയത്.സ്‌കാനിങ്ങ് ഉള്‍പ്പെടയുള്ള വിദഗ്ദ ചികിത്സ ആവശ്യമായി വന്നതിനാലാണ്  മണിപ്പാലില്ക്കു മാറ്റിയതെന്നു അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഐസക് മത്തായി അറിയിച്ചു.

വലതുകണ്ണിന്റെ കാഴ്ച കൂടുതല്‍ സങ്കീര്‍ണ്ണമായതിനെ തുടര്‍ന്ന് സൗഖ്യ ആശുപത്രിയിലെ ചികിത്സ ഇടക്ക് നിര്‍ത്തിയിരുന്നു. ഇന്ന് വിദഗ്ദ നേത്ര ചികിസത്സക്കായി അഗര്‍വാള്‍ കണ്ണാശുപത്രിയിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. പ്രമുഖ റെറ്റിന വിദഗ്ധയായ ഡോ. നീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ അദ്ദേഹത്തെ പരിശോധിക്കാനിരുന്നത്.

അതേസമയം മദനിയുടെ ആരോഗ്യ നില പൂര്‍ണ്ണ  തൃപ്തികരമാണെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം തിരികെ കൊണ്ടുവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു മഅദനിയെ വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ആന്റ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയത്.

മഅദനിയുടെ ഇടതു കണ്ണിന് ഏതാണ്ട് പൂര്‍ണമായി കാഴ്ച മങ്ങിയെന്നാണ് പരിശോധനകളില്‍ വ്യക്തമാകുന്നത്.

ഭാര്യ സൂഫിയ മഅദനി ഒരു മകന്‍ എന്നിവര്‍ക്ക് ചികിത്സാവേളയില്‍ മഅദനിയുടെ കൂടെ നില്‍ക്കാന്‍ വിചാരണ കോടതി അനുവാദം നല്‍കിയിട്ടുണ്ടായിരുന്നു.

വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തതിനാല്‍ തന്റെ ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാട്ടിയാണ് മഅദനി കോടതിയെ സമീപിച്ചത്. മഅദനിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാനും സഹായിയെ ഒപ്പം നിര്‍ത്താനും കോടതി അനുവദിച്ചത്.

Advertisement