Administrator
Administrator
അറസ്റ്റിന് മുമ്പ് മഅദനി നടത്തിയ വാര്‍ത്താ സമ്മേളനം
Administrator
Tuesday 17th August 2010 10:40pm

ചൊ­വ്വാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യെ ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കര്‍­ണാ­ടക പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­ത്. കീ­ഴ­ട­ങ്ങാ­നാ­യി കോ­ട­തി­യി­ലേ­ക്ക് പു­റ­പ്പെ­ട്ട ഉ­ടന്‍ ത­ന്നെ പോ­ലീ­സ് മ­അദ­നി സ­ഞ്ച­രി­ച്ച വാഹ­നം ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് അ­റ­സ്­റ്റ് രേ­ഖ­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു. അ­റ­സ്റ്റി­ന് തൊ­ട്ടു മു­മ്പാ­യി മ­അദ­നി ന­ടത്തി­യ വാര്‍­ത്താ സ­മ്മേ­ള­ന­ത്തി­ന്റെ പൂര്‍­ണ രൂപം.

‘ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്് കര്‍­ണാ­ടക പോ­ലീ­സ് കെ­ട്ടി­ച്ച­മ­ച്ച­താണ്. എ­ന്നാല്‍ കോ­ട­തി­യെ മാ­നി­ക്കു­ന്ന­യാള്‍ എ­ന്ന നി­ല­യില്‍ മ­ധ്യാ­ഹ്ന­ന­മ­സ്­കാ­ര­ത്തി­നു­ശേ­ഷം താന്‍ കോ­ട­തി­യില്‍ കീ­ഴ­ട­ങ്ങും. ബാം­ഗ്ലൂ­രില്‍ പോ­യാല്‍ തി­രിച്ചു വ­രു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ­യല്ല താന്‍ പോ­കു­ന്നത്. അ­ങ്ങ­നെ വി­ടാ­നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടെ­യല്ല അ­വര്‍ എ­ന്നെ കൊണ്ടു­പോ­കു­ന്നത്. അ­ങ്ങി­നെ­യാ­യി­രു­ന്നെ­ങ്കില്‍ കു­ടു­ക്കു­കള്‍ ഇ­ത്ര­യും കൃ­ത്യ­മാ­വു­മാ­യി­രു­ന്നില്ല. കോ­ട­തി­യെ ബ­ഹു­മാ­ന­മു­ള്ളതു­കൊ­ണ്ടാ­ണ് താന്‍ കീ­ഴ­ട­ങ്ങു­ന്ന­ത്. നാ­ടി­ന്റെ സു­ര­ക്ഷ­യ്­ക്ക് ഭം­ഗം വ­രു­ത്തു­ന്ന ഒ­രു­കാ­ര്യവും പി ഡി പി പ്ര­വര്‍ത്ത­കരോ ത­ന്നെ പി­ന്തു­ണ­ക്കുന്ന­വരോ ചെ­യ്യ­രുത്.

എല്ലാ­വ­രോടും ത­നി­ക്ക് ക­ട­പ്പാ­ടുണ്ട്. ജ­സ്റ്റി­സ് വി ആര്‍ കൃ­ഷ്­ണ­യ്യര്‍ മു­തല്‍ ഇ­വിട­ത്തെ തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി വ­രെ ത­നി­ക്ക് പിന്തു­ണ ത­ന്നി­ട്ടുണ്ട്. എല്ലാ­വരും ത­നി­ക്ക് വേ­ണ്ടി പ്രാര്‍­ത്ഥി­ക്ക­ണ­ം.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ ത­നി­ക്ക് യാ­തൊ­രു പ­ങ്കു­മില്ല. രാ­ഷ്ട്രീ­യ ഗൂഢാ­ലോ­ച­ന­യു­ടെ ഭാ­ഗ­­മാ­യാ­ണ് ത­ന്നെ പ്ര­തി­യാ­ക്കി­യത്. സം­ഭ­വ­ത്തി­ന് മു­മ്പോ അ­തി­ന് ശേ­ഷമോ എ­ന്നോ­ട് ആരും ഈ സ്‌­ഫോ­ട­ന­ത്തെ­ക്കു­റി­ച്ച് സം­സാ­രി­ച്ചി­ട്ടില്ല. ഈ വി­ഷ­യവും ഞാ­നു­മാ­യി ഒ­രു ബ­ന്ധ­വു­മില്ല. അതു­കൊ­ണ്ട് ത­ന്നെ സ്‌­ഫോ­ട­ന­ത്തി­ന്റെ തീയ­തി പോലും എ­നി­ക്കോര്‍­മ്മ­യില്ല.

ക­ഴി­ഞ്ഞ ദിവ­സം ടൈംസ് നൗ ചാ­നല്‍ ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ത്ത ആ­രെയും സം­സാ­രി­ക്കാന്‍ വി­ടാ­തെ അ­വ­താ­ര­കന്‍ തന്നെ ‘ഭീ­ക­ര­വാ­ദി’യെ­ന്ന് ചി­ത്രീ­ക­രി­ച്ച് സം­സാ­രി­ക്കു­ക­യാ­യി­രുന്നു. അ­ത് ചി­ല­രു­ടെ വി­കാ­ര­മാ­ണ്.

ദൈ­വം ക­ഴി­ഞ്ഞാല്‍ ഞാ­നേ­റ്റവും കൂ­ടു­തല്‍ വി­ശ്വ­സി­ച്ചി­ട്ടുള്ള­ത് കോ­ട­തി­യെ­യാണ്. കോ­ട­തി­യെ ബ­ഹു­മാ­നി­ക്കു­ക­യാ­ണ് എ­ന്റെയും എ­ന്റെ പ്ര­സ്ഥാ­ന­ത്തി­ന്റെയും രീതി. കര്‍­ണാ­ടക കോട­തി പു­റ­പ്പെ­ടു­വി­ച്ച വാ­റ­ണ്ട് ഇ­ന്നു­വ­രെ എ­ന്റെ ക­യ്യില്‍ കി­ട്ടി­യി­ട്ടില്ല. പ­ത്ര­ങ്ങ­ളി­ലൂ­ടെ­യാ­ണ് ഞാ­നി­ക്കാര്യം അ­റി­ഞ്ഞത്. ഞാന്‍ കു­റ്റ­വാ­ളി­യ­ല്ലെ­ന്ന് പറ­ഞ്ഞ് കോ­ട­തി­ക്കെ­തി­രെ നീ­ങ്ങു­ക­യല്ല ഞാന്‍ ചെ­യ്­തത്. ഒ­രു പൗ­രന്‍ നി­യ­മ­പ­ര­മാ­യി എ­ങ്ങി­നെ പെ­രു­മാറുമോ അ­ങ്ങി­നെ­യാ­ണ് ഞാന്‍ ചെ­യ്­തത്. പ്ര­ഗല്‍­ഭരാ­യ അ­ഭി­ഭാ­ഷക­രെ വെ­ച്ച് സു­പ്രീം കോ­ട­തി­യില്‍ ജാ­മ്യാ­പേ­ക്ഷ നല്‍­കു­ക­യാ­ണ് ചെ­യ്­തത്. അ­പ്പോ­ഴാ­ണ് കര്‍­ണാ­ടക പോ­ലീ­സ് വ­ന്നത്. അ­റ­സ്­റ്റു­ണ്ടാ­വു­ക­യാ­ണെ­ങ്കില്‍ മ­രു­ന്ന് പെ­ട്ടി­യട­ക്കം എല്ലാ വ­സ്­തു­ക്കളും ത­യ്യാ­റാ­ക്കി വെ­ച്ചാ­ണ് ഞാന്‍ ഇ­രി­ക്കു­ന്ന­ത്.

കേ­സില്‍ ആ­സൂ­ത്രി­ത­മാ­യി കു­ടു­ക്കി­യി­രി­ക്കു­ക­യാ­ണെ­ന്ന് ബോ­ധ്യ­മുള്ള­ത് കൊ­ണ്ടാ­ണ് നേ­രി­ട്ട് പോ­യി കീ­ഴ­ട­ങ്ങാ­തെ നി­യ­മ­ത്തി­ന്റെ വ­ഴി തേ­ടി­യ­ത്. എ­ന്നെ വേ­രോ­ടെ പി­ഴു­തെ­റി­യാ­ന്‍ പ­ല ഏ­ജന്‍­സി­ക­ളു­ടെയും സ­ഹാ­യ­ത്തോ­ടെ കര്‍­ണാ­ട­ക സര്‍­ക്കാര്‍ എ­ന്നെ കു­ടു­ക്കി­യ­താ­ണ്. അതു­കൊ­ണ്ടാ­ണ് അ­വര്‍­ക്ക് ഞാന്‍ ത­ല­വെ­ച്ച് കൊ­ടു­ക്കാ­തി­രു­ന്നത്. രാ­ജ്യ­ത്ത് ഏ­തൊ­രു പൗ­ര­നെ­യും ചെ­യ്യാ­ത്ത കു­റ്റ­ത്തിന് ഏ­ത് സ­മ­യത്തും എ­വിട­വെ വെച്ചും എ­ങ്ങി­നെ­യും കു­ടു­ക്കാ­മെ­ന്ന­ ന­മ്മു­ടെ നിയമ വ്യ­വ­സ്ഥി­തി­യി­ലെ വൈ­ക­ല്യ­ങ്ങള്‍ പ­രി­ഹ­രി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ട്.

തി­രി­ച്ചു­വ­രു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ­യല്ല ഞാന്‍ പോ­കു­ന്നത്. അ­ങ്ങി­നെ­യു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടെ­യല്ല അ­വര്‍ എ­ന്നെ കൃ­ത്യ­മാ­യി കു­ടു­ക്കി­യി­രി­ക്കു­ന്നത്. ഇ­നി എ­ന്നെ ഏ­ത് ഭീ­ക­ര കേ­സു­ക­ളിലും പ്ര­തി ചേര്‍­ക്കാന്‍ സാ­ധ്യ­ത­യുണ്ട്. മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ക്കേ­സിലും അ­വ­സാ­ന­മാ­യി വേള്‍­ഡ് ട്രേ­ഡ് സെന്റര്‍ ത­കര്‍­ത്ത സം­ഭ­വ­ത്തിലും ഞാന്‍ പ്ര­തി­യാ­ണെ­ന്ന വാര്‍­ത്ത­കള്‍ വ­ന്നേ­ക്കാം.

അ­റ­സ്­റ്റ് സം­ഭവ­ത്തെ അ­വ­ധാന­ത­യോ­ടെ കൈ­കാര്യം ചെയ്­ത സംസ്ഥാ­ന സര്‍­ക്കാര്‍ ന­ട­പ­ടി­കള്‍ പ്ര­ശം­സ­നീ­യ­മാണ്. ഇ­തി­ന്റെ പേ­രില്‍ അന്‍­വാ­റു­ശ്ശേ­രി അ­നാ­ഥ­മാ­ക­രുത്. അന്‍­വാ­റു­ശ്ശേ­രി അനാ­ഥാലയം കേര­ള സ­മൂഹം ഏ­റ്റെ­ടു­ക്ക­ണം.

ആ­ശു­പ­ത്രി­യില്‍ പോ­കാ­തി­രുന്ന­ത് അ­ത് അ­റ­സ്­റ്റില്‍ നി­ന്ന് ര­ക്ഷ­പ്പെ­ടാ­നു­ള­ള നാ­ട­ക­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­മെന്ന­ത് കൊ­ണ്ടാ­ണ്. ഈ സം­ഭ­വ­ം കേ­ര­ള സ­മൂഹ­ത്തെ ര­ണ്ടാ­ക്കി മു­റി­ക്ക­രു­ത്. ഇ­തൊ­രു ഹി­ന്ദു മു­സ് ലിം പ്ര­ശ്‌­ന­മല്ല. നി­രവ­ധി ഹി­ന്ദു സ­ഹോ­ദ­രന്‍­മാര്‍ എ­ന്നെ നേ­രി­ട്ട് കണ്ടും ഫോ­ണില്‍ വി­ളിച്ചും പി­ന്തു­ണ അ­റി­യി­ച്ചി­ട്ടു­ണ്ട്.

Advertisement