എഡിറ്റര്‍
എഡിറ്റര്‍
‘പാര്‍ട്ടി നിലപാടായിരുന്നു ശരി; എന്റേത് വൈകാരികമായ പ്രതികരണം’; മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമത്തില്‍ നിലപാട് തിരുത്തി എം.എ ബേബി
എഡിറ്റര്‍
Saturday 8th April 2017 7:56pm

തിരുവനന്തപുരം: മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച എം.എ ബേബി തന്റെ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു. പാര്‍ട്ടി നിലപാടിയിരുന്നു ശരിയെന്നാണ് ബേബിയുടെ തിരുത്തല്‍. വൈകാരികമായ സാഹചര്യത്തിലായിരുന്നു അന്നത്തെ പ്രതികരണം. ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു.

മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി പറഞ്ഞിരുന്നു. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബേബിയുടെ പ്രതികരണം.

അതേസമയം, ജിഷ്ണു പ്രണോയിയുടെ കേസില്‍ ഇടതുപക്ഷ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തപിക്കേണ്ട വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി. വളരെയേറെ കരുതലോടെ മാത്രമേ ആകുടുംബത്തോട് സര്‍ക്കാര്‍ പെരുമാറിയിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ആകുന്നതെല്ലാം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.


Also Read: ആ വാര്‍ത്ത വായിക്കുമ്പോള്‍ അവളുടെ ഉള്ളു പിടയുന്നുണ്ടായിരുന്നു; പക്ഷെ ഒരിറ്റു കണ്ണീര്‍ പോലും ആ കണ്ണുകളില്‍ നിന്നും പൊഴിഞ്ഞിരുന്നില്ല; സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് വായിച്ച് അവതാരക, വീഡിയോ


ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചുവെന്നും സംസ്ഥാനത്തെ കേസുകളുടെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്താക്കി.

വളരെ കരുതലോടെയാണ് ആ കുടുംബത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളത്. അതിനാല്‍ ഒരുതരത്തിലുമുള്ള മനസാക്ഷിത്തും സര്‍ക്കാരിനെ സംബന്ധിച്ച് അക്കാര്യത്തില്‍ ഇല്ല. ആ കുടുംബത്തിന് ആശ്വാസം നല്‍കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Advertisement