എഡിറ്റര്‍
എഡിറ്റര്‍
അതിരപ്പിള്ളി പദ്ധതി മുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതല്ല: എം.എ ബേബി
എഡിറ്റര്‍
Thursday 7th September 2017 9:21am

 

ആലപ്പുഴ: അതിരപ്പിള്ളി പദ്ധതി ഇടതുപക്ഷ മുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതല്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം എം.എ ബേബി. പദ്ധതി നടപ്പിലാക്കുമെന്ന് സി.പി.ഐ.എം നേതാവും വൈദ്യുത മന്ത്രിയുമായ എം.എം മണി ആവര്‍ത്തിക്കുന്ന വേളയിലാണ് ബേബി നിലപാട് വ്യക്തമാക്കിയത്.


Also Read: ജയിലില്‍ ഓണക്കോടിയുമായി താരങ്ങള്‍ വരി നില്‍ക്കുമ്പോള്‍ ‘ആഘോഷങ്ങളില്ലാത്ത ആദ്യ ഓണമെന്ന്’ അക്രമിക്കപ്പെട്ട നടി


മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ വി.വി ശ്രീജിത്തുമായി നടത്തിയ അഭിമുഖത്തിലാണ് അതിരപ്പിള്ളിയെക്കുറിച്ചുള്ള നിലപാട് എം.എ ബേബി വ്യക്തമാക്കിയത്. ‘പരിസ്ഥിതി നാശം വരുത്തി അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത്, വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷിച്ച് മാത്രമായിരിക്കണമെന്ന ഇടതുപക്ഷ മുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതാകില്ല’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇക്കാര്യത്തില്‍ അഭിപ്രായസമന്വയം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യങ്ങള്‍ തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും ബേബി പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിച്ചത് മുന്നിലുണ്ട്. അതിനാല്‍ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഏകപക്ഷിയമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘ഓരോരോ യോഗം’; യു.പി മുഖ്യമന്ത്രി യോഗിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്


അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കേണ്ടെന്ന നിലപാടിലാണ് മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സി.പി.ഐ എന്നാല്‍ പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിലാണ് വൈദ്യുത മന്ത്രി എം.എം മണി ഈ സാഹചര്യത്തിലാണ് ബേബി നിലപാട് വ്യക്തമാക്കിയത്.

Advertisement