എഡിറ്റര്‍
എഡിറ്റര്‍
‘സാമര്‍ഥ്യക്കാരനായ വി ടി ബല്‍റാം കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും’; വി.ടി ബല്‍റാമിന് മറുപടിയുമായി എം.വിജിന്‍
എഡിറ്റര്‍
Saturday 30th September 2017 7:37am


കോഴിക്കോട്: എസ്.എഫ്.ഐ സംസ്ഥാന ജാഥയെ വിമര്‍ശിച്ച വി.ടി ബല്‍റാമിന് മറുപടിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍. ജാഥയില്‍ പെണ്‍കുട്ടികള്‍ കസവുസാരിയുടുത്ത് മുത്തുക്കുട പിടിച്ചും പുരുഷന്മാര്‍ ജാഥ നയിച്ചുമായിരുന്നു പങ്കെടുത്തത്. ഇതിനെയായിരുന്നു ബല്‍റാം വിമര്‍ശിച്ചത്.

‘കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍, അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍.
എസ്എഫ്ഐ ജാഥക്കും സമ്മേളനത്തിനും ആശംസകള്‍. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ.’ എന്നായിരുന്നു വി.ടിയുടെ വിമര്‍ശനം. മലപ്പുറത്ത് നല്‍കിയ സ്വീകരണത്തിന്റേതായിരുന്നു ചിത്രം.

ചെരിപ്പിന്റെ വാറഴിപ്പിക്കാന്‍ അണികളെ കൊണ്ട് നടക്കുന്ന ‘അതി’ശക്തന്‍ തമ്പുരാക്കന്മാര്‍ ചുറ്റിലുമുണ്ടായിട്ടും വിടി ബല്‍റാമിന് എസ് എഫ് ഐ യെ പുരോഗമനം പഠിപ്പിക്കാനാണ് താല്പര്യം. നല്ലത്, സ്വന്തം കൂട്ടരോട് പറഞ്ഞിട്ടേ കാര്യമില്ല എന്ന അനുഭവജ്ഞാനം കൊണ്ടാകും. എന്നായിരുന്നു വിജിന്റെ മറുപടി.

ഫേസ്ബുക്കിലെ ഏണിയും പാമ്പും കളി കുറച്ച് നേരത്തേക്ക് നിര്‍ത്തി ഒന്ന് പുറത്തേക്കിറങ്ങണം മാസ്റ്റര്‍. ജാഥയെ സ്വീകരിക്കാന്‍ വിവിധ ഒരുക്കങ്ങള്‍ ഉണ്ടായിരുന്നു. തെയ്യവും വട്ടപ്പാട്ടും ദഫും കോല്‍ക്കളിയും ചെണ്ടമേളവും ഉള്‍പ്പടെയുള്ള കലാരൂപങ്ങളും ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ മുത്തുക്കുടകളും ഉണ്ടായിരുന്നു. അത് പെണ്‍കുട്ടികളെ പോലെ ആണ്‍ കുട്ടികളും പിടിച്ചിരുന്നു. അതുപോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരിലും ജാഥ നയിച്ചവരിലും വനിതാ സഖാക്കളും നിരവധിയുണ്ട്. അതൊന്നും കാണാതെ ഒരൊറ്റ ചിത്രത്തില്‍ ബല്‍റാം മലമൂത്ര വിസര്‍ജനം നടത്തുന്നതിന്റെ കാരണം കാഴ്ചയുടേതല്ല, ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ച കാഴ്ചപ്പാടിന്റേതാണ്. വിസര്‍ജ്യം ഭക്ഷിച്ചും വിവരക്കേട് ചര്‍ദിച്ചും തന്നെ അതിന്റെ ചൊരുക്ക് തീരണം. വിജിന്‍ പറയുന്നു.


Also Read:  ‘ഞങ്ങളുടെ നാടും നിങ്ങളുടെ നാടും ആകാശവും ഭൂമിയും പോലെ വ്യത്യസ്തമാണ്…’; കേരളം സന്ദര്‍ശിക്കാനെത്തിയ ഝാര്‍ഖണ്ഡിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


ഞങ്ങളെ പഠിപ്പിച്ച് കഴിഞ്ഞ് സമയം കിട്ടുമെങ്കില്‍ മറൈന്‍ ഡ്രൈവില്‍ സെറ്റ് സാരിയുടുത്ത് ‘ആര്‍ഷഭാരത സംസ്‌കാരം’ ക്ലാസെടുക്കാന്‍ പോയ കെ എസ് യു നേതാക്കളെകൂടി ഒന്ന് പഠിപ്പിക്കണം. എന്‍ എസ് യു ഐ അഖിലേന്ത്യാ നേതാവിനെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും നിലമ്പൂരില്‍ പാര്‍ട്ടി ഓഫീസിനകത്തിട്ട് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൊന്ന് തള്ളിയ രാധയുടെയും ചരിത്രവും പറഞ്ഞു കൊടുക്കാം. സാമര്‍ഥ്യക്കാരനായ വി ടി ബല്‍റാം കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും. എന്നു പറഞ്ഞാണ് വിജിന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement