എഡിറ്റര്‍
എഡിറ്റര്‍
യോഗകേന്ദ്രത്തിലെ പീഡനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍പില്‍ എം.സ്വരാജ് എം.എല്‍.എ
എഡിറ്റര്‍
Monday 9th October 2017 2:21pm

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഉന്നതതല അന്വഷണം വേണമെന്ന ആവശ്യവുമായി സ്ഥലം എം.എല്‍.എ എം.സ്വരാജ്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം അപര്യാപ്തമാണെന്നും പരാതി ഗൗരവത്തില്‍ കണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഇമെയിലിലൂടെയാണ് സ്വരാജ് ആവശ്യം ഉന്നയിച്ചത്.


Dont Miss പെരിയാറിന്റെ സ്വപ്നം യഥാര്‍ത്ഥ്യമാക്കിയ പിണറായി വിജയന് സല്യൂട്ട്; അബ്രാഹ്മണ ശാന്തിനിയമനത്തില്‍ പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍


യോഗ സെന്ററിനെതിരെ നിരവധിപേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശലംഘനവും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ ഉന്നത അന്വേഷണമാണ് വേണ്ടതെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

നിലവില്‍ ഉദയംപേരൂര് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പരാതിയുടെ വ്യാപ്തി കൂടിയ സാഹചര്യത്തില്‍ ഈ അന്വേഷണം പര്യാപ്തമല്ലാത്തതിനാലാണ് ഉന്നത തല അന്വേഷണം ആവശ്യപ്പെടുന്നതെന്നും എം.എല്‍.എ പറഞ്ഞു.

യോഗസെന്ററില്‍ പെണ്‍കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആറു പേരെ പ്രതി ചേര്‍ത്ത് കേസെടുത്തതല്ലാതെ പോലീസ് കാര്യമായി മുന്നോട്ട് പോയിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെ ഹൈക്കോടതി രണ്ട് തവണ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് എസ്ഐ തലത്തിലെ അന്വേഷണം മതിയാകില്ലെന്ന് കാണിച്ച് സ്ഥലം എം.എല്‍.എകൂടിയായ സ്വരാജ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. യോഗാ കേന്ദ്രത്തില്‍ ലൈംഗിക ചൂഷണമടക്കം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

യോഗാ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന്റെ സഹായം നല്‍കുന്നുവെന്ന പരാതിയും അന്വഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

യോഗകേന്ദ്രത്തെ കുറിച്ച് പുറത്തുവരുന്ന വരുന്ന വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണെന്നും ഇതേകുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്റെ അന്വേഷണവിഭാഗം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.

അതിനിടെ യോഗ കേന്ദ്രത്തിലെത്തിച്ച ആന്ധ്രാ സ്വദേശി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Advertisement