എഡിറ്റര്‍
എഡിറ്റര്‍
എംഫോണ്‍ 7s ലോഞ്ചിങ് ബാംഗ്ലൂരില്‍
എഡിറ്റര്‍
Friday 20th October 2017 5:51pm

 

 

എംഫോണ്‍ 7s ലോഞ്ചിങ് ഒക്ടോബര്‍ 21ന് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ (വൈറ്റ് പെറ്റല്‍സ്) വെച്ച് നടക്കും. സാമൂഹ്യ, രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖരടങ്ങുന്ന ചടങ്ങിലാകും ഫോണിന്റെ ലോഞ്ചിങ് നടക്കുക. എം ഫോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത എം.യു ഒ എസ് ഇന്റര്‍ഫേസുമായാണ് എംഫോണിന്റെ ഫ്‌ലാഗ്ഷിപ് മോഡലായ എംഫോണ്‍ 7s വിപണിയിലെത്തുന്നത്.

5.5 ഇഞ്ച് അമോലെഡ് അള്‍ട്രാ എച് ഡി ഡിസ്പ്ലൈ, 8 ജിബി റാം, 2.5 ഏഒ്വ ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം.പി ഫ്രണ്ട് കാമറ. 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകള്‍ ഉള്ള സൂപ്പര്‍ പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണ്‍ വേരിയന്റ് മുതല്‍ 5.5 ഇഞ്ച് എച് ഡി ഡിസ്പ്ലൈ, 3 ജിബി റാം, 1.5 GHz ക്വാഡ്‌കോര്‍ പ്രോസസ്സര്‍, 13 + 5 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 8 എം പി ഫ്രണ്ട് കാമറ. 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാല് വ്യത്യസ്ത വേരിയന്റിലാണ് എംഫോണിന്റെ 7s സീരീസ് വിപണിയില്‍ എത്തുക.


Also Read: സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കേണ്ടത് കോടതിയല്ല; കലാലയ രാഷ്ട്രീയ നിരോധനത്തിനെതിരെ സ്പീക്കര്‍


പേരിലുള്ള 7S (ഏഴു എസുകള്‍) ഫോണിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള(SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST ), സമര്‍ത്ഥമായ (SMARTEST GESTURES), സുരക്ഷയോടുകൂടിയ (SECURED ACCESS) സ്മാര്‍ട്ട് ഫോണ്‍ എന്ന് എംഫോണ്‍ 7sനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം.

ഹൈബ്രിഡ് 4ജി – VoLTE ഡയല്‍ സിം സ്ലോട്ട്, മികച്ച ഡാറ്റ എന്‍ക്രിപ്ഷന്‍, അള്‍ട്രാ ഫാസ്റ്റ് (0.1 s) അണ്‍ലോക്ക്, ഹെട്രോജീനിയസ് മള്‍ട്ടി ടാസ്‌കിങ് എന്നി സവിഷേശതകളുള്ള എംഫോണ്‍ 7s മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ലഭ്യമാണ്.

പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയും പെര്‍ഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം നിരവധി വര്‍ണ ശബളമായ പരിപാടികളാണ് ലോഞ്ചിങ് ചടങ്ങില്‍ ഒരുക്കിയിട്ടുള്ളത്. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Advertisement