എഡിറ്റര്‍
എഡിറ്റര്‍
വിജയന്‍മാഷ് വ്യവസ്ഥാപിത ഇടതുപക്ഷത്തിനെതിരെയുള്ള ജനകീയ മന്നറിയിപ്പ്: കെ.പി. പ്രകാശന്‍
എഡിറ്റര്‍
Wednesday 17th October 2012 10:21pm

ജിദ്ദ:  ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പ്രത്യയശാസ്ത്രങ്ങളെ കളങ്കിതമാക്കുകയും വിഭിന്ന സത്യങ്ങളെ നേരിടാനാവാതെ വ്യവസ്ഥിതിയോട് ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത ഇടതുപക്ഷ നിലപാട് വലതുപക്ഷ കൂറില്ലാത്ത ബദല്‍ ഇടതുപക്ഷ സാധ്യതകളെ സക്രിയമാക്കുന്നുണ്ടെന്ന് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി കെ.പി. പ്രകാശന്‍. ജിദ്ദ നവധാര ഏരിയ കമ്മിറ്റി ഇംപാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച എം.എന്‍. വിജയന്‍ മാഷ് അനുസ്മരണ സമ്മേളനത്തില്‍ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

നേര്‍ദിശക്കു വേണ്ടി പോരാടിയ പ്രസ്ഥാനം സിദ്ധാന്തത്തിലും പ്രയോഗത്തിലും ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു. ഇതിന്റെ തിക്താനുഭവം തിരുത്താനാവാതെ ജനകീയ പ്രശ്‌നങ്ങളില്‍ നിശ്ചലമാകുകയും എതിര്‍ശബ്ദങ്ങളെ നിഷ്‌കരുണം അരിഞ്ഞുവീഴ്ത്തുകയും ചെയ്യുന്ന നിപാടാണ് പ്രസ്ഥാനം കൈക്കൊണ്ടത്. ഇതിനെതിരെ ഇടതുപക്ഷത്തെ ജനകീയമാക്കനുള്ള മുന്നറിയിപ്പ് നല്‍കി. ഇതായിരുന്നു വിജയന്‍ മാഷിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട ഏക കുറ്റം. സമീപകാല അനുഭവങ്ങള്‍ നിഷേധിക്കാനാവാത്തവിധം ഒറ്റപ്പെട്ടുപോയ പാര്‍ട്ടി നേതൃത്വം ആ മഹാമനീഷിയോട് ചെയത പാതകം ഏറ്റുപറയാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മരിക്കുന്ന നിമിഷം വരെ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വിജയന്‍ മാഷ് ജീവിതത്തിന്റെ സമസ്ത മേഖലയും ത്രസിപ്പിക്കുകയും ഇടതുപക്ഷത്തെ ജനകീയമാക്കാന്‍ കലഹിക്കുകയും ചെയ്ത കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടായിരുന്നതായി ഡോ. ഇസ്മായീല്‍ മരുതേരി പറഞ്ഞു. സാത്വിക ജീവിതവും, സത്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തിരുന്ന വിജയന്‍ മാഷിന്റെ അഭാവം ഇടതുപക്ഷത്ത് അരാജകത്വവും ശൂന്യതയും സ#ഷ്ടിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണെന്നും, വിജയന്‍ മാഷിനെ കേരളീയ സമൂഹത്തിന് നഷ്ഠബോധത്തോടെ ഓര്‍ക്കാതിരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവധാര ബാലസംഘം പ്രസിഡന്റ് അഹമ്മദ് ഹിഷാം വിജയന്‍ മാഷ് അനുസ്മരണ പ്രമേയവും റഫീക്ക് പെരിന്താറ്റിരി പാസ്‌പ്പോര്‍ട്ട് വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രമേയവും അവതരിപ്പിച്ചു.

കേന്ദ്രസെക്രെട്ടറി നാസ്സര്‍ അരിപ്ര അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ ഏരിയ സെക്രെട്ടറി ഷാജു ചാരുമ്മൂട് സ്വാഗതവും ഏരിയ പ്രസിഡന്റ് നാസര്‍ ആഞ്ഞിലങ്ങാടി നന്ദിയും പറഞ്ഞു. അഡ്വ: മുനീര്‍, നസീര്‍ ബാവക്കുഞ്ഞ്, പി.സി. ഇണ്ണി  എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement