എഡിറ്റര്‍
എഡിറ്റര്‍
സര്‍വ്വ-ലോക അഴിമതിക്കാര്‍ക്കും മാതൃകയായി കുമ്മനംജി;മെഡിക്കല്‍ കോഴ വിവാദത്തില്‍ പരിഹാസവുമായി മന്ത്രി എം.എം മണി
എഡിറ്റര്‍
Thursday 10th August 2017 3:57pm

 

കോഴിക്കോട്: മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ ബി.ജെ.പിയെ പരിഹസിച്ച മന്ത്രി എം.എം മണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷപരിഹാസം. കേരള സമൂഹത്തെ ഞെട്ടിപ്പിച്ച വിചിത്ര നിലപാടുകളുമായി ബി ജെ പി മുന്നോട്ട് പോകുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബി ജെ പിയുടെയും യുവമോര്‍ച്ചയുടെയും സംസ്ഥാന നേതാക്കളെ ബി.ജെ.പി ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുകയാണ് .’താമര കുംഭകോണത്തിന്റെ’ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയതിനാണത്രെ നടപടി. പുറത്തായ മാന്യന്മാര്‍ കോഴ കഥകള്‍ പുറത്തു പറഞ്ഞത് ഉയര്‍ന്ന സാമൂഹ്യ ബോധത്തിന്റെയും അഴിമതി വിരുദ്ധ നിലപാടുകളുടെയും ഭാഗമല്ല എന്നറിയാം അദ്ദേഹം പറയുന്നു.


Also read കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുത്; മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജിയില്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം


കോഴ വിവരം പുറത്തു വരുമ്പോള്‍ കോഴക്കാരെ ചിറകിനടിയില്‍ ഒളിപ്പിച്ചും അത് പരസ്യമാക്കിയവരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി സര്‍വ്വ-ലോക അഴിമതിക്കാര്‍ക്കും മാതൃകയായി കുമ്മനംജി. വോട്ട് മുതല്‍ മെഡിക്കല്‍ കോളേജ് വരെ വില്‍പന നടത്തി വിശപ്പടക്കുന്നവരില്‍ നിന്നും ഇതില്‍ കുറഞ്ഞു പ്രതീക്ഷിക്കുന്നത് ആനമണ്ടത്തരമാണ് മണി പോസ്റ്റില്‍ കുറിക്കുന്നു.

സംഘടന നടപടികളില്‍ നിന്ന് രക്ഷപെട്ട കോഴതാമരക്കാര്‍ക്കും അവര്‍ക്ക് തണലേകുന്ന കോഴ രാജാവിനും ആയുഷ്‌ക്കാലം ജയില്‍വാസം ആശംസിക്കുന്നു. എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി അന്വേഷണകമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വി.വി രാജേഷ് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി ആരോപണം ഉന്നയിച്ച് രാജേഷിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനായാണ് എം.എം മണി പരിഹസിച്ചത്.

 

പോസ്റ്റിന്റെ പൂര്‍ണ രൂപം
കേരള സമൂഹത്തെ ഞെട്ടിപ്പിച്ച വിചിത്ര നിലപാടുകളുമായി
ബി ജെ പി മുന്നോട് പോകുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബി ജെ പിയുടെയും യുവമോര്‍ച്ചയുടെയും സംസ്ഥാന നേതാക്കളെ ബി.ജെ.പി ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുകയാണ് .
‘താമര കുംഭകോണത്തിന്റെ’ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയതിനാണത്രെ നടപടി.

പുറത്തായ മാന്യന്മാര്‍ കോഴ കഥകള്‍ പുറത്തു പറഞ്ഞത് ഉയര്‍ന്ന സാമൂഹ്യ ബോധത്തിന്റെയും അഴിമതി വിരുദ്ധ നിലപാടുകളുടെയും ഭാഗമല്ല എന്നറിയാം
എന്നിരുന്നാലും

കോഴ വിവരം പുറത്തു വരുമ്പോള്‍ കോഴക്കാരെ ചിറകിനടിയില്‍ ഒളിപ്പിച്ചും അത് പരസ്യമാക്കിയവരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി സര്‍വ്വ-ലോക അഴിമതിക്കാര്‍ക്കും മാതൃകയായി കുമ്മനംജി
വോട്ട് മുതല്‍ മെഡിക്കല്‍ കോളേജ് വരെ വില്‍പന നടത്തി വിശപ്പടക്കുന്നവരില്‍ നിന്നും ഇതില്‍ കുറഞ്ഞു പ്രതീക്ഷിക്കുന്നത് ആനമണ്ടത്തരമാണ്
സംഘടന നടപടികളില്‍ നിന്ന് രക്ഷപെട്ട
കോഴതാമരക്കാര്‍ക്കും….
അവര്‍ക്ക് തണലേകുന്ന
കോഴ രാജാവിനും…
ആയുഷ്‌ക്കാലം ജയില്‍വാസം ആശംസിക്കുന്നു

Advertisement