എഡിറ്റര്‍
എഡിറ്റര്‍
ഇടത് ധാരണ: വയലാര്‍ രവിയുടെ ആത്മവിശ്വാസക്കുറവെന്ന് എം.എം ഹസന്‍
എഡിറ്റര്‍
Tuesday 26th March 2013 2:35pm

കൊല്ലം: കേരളത്തില്‍ ഇടതുപക്ഷവുമായി ധാരണയുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ രംഗത്തെത്തി.

Ads By Google

ആത്മവിശ്വാസമില്ലാത്തവരാണ് ഇത്തരത്തില്‍ അഭിപ്രായം പറയുന്നതെന്നും കേരളത്തിലെ കോണ്‍ഗ്രസിന് ഇടതുപക്ഷത്തിന്റെ ഔദാര്യം വേണ്ടെന്നും ഹസന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും വയലാര്‍ രവിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും മുഖ്യമന്ത്രി ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിച്ചുകഴിഞ്ഞതായും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബിലാണ് വയലാര്‍ രവി ഇടതുമായി ധാരണായാകുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായപ്രകടനം നടത്തിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും രവി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ പ്രതിസന്ധികളില്ല. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുമാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മുഖ്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement