എഡിറ്റര്‍
എഡിറ്റര്‍
ഡെപ്യൂട്ടി കളക്ടറോട് മാപ്പ് പറഞ്ഞ് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ
എഡിറ്റര്‍
Monday 27th November 2017 11:23am

തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടി കളക്ടര്‍ എസ്.കെ വിജയയെ പരസ്യമായി അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മാപ്പ് ചോദിച്ച് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ.

താന്‍ ക്ഷോഭിച്ചത് ഡെപ്യൂട്ടി കളക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്നും. തന്റെ വാക്കുകള്‍ അതിരുകടന്നുപോയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും എം.എല്‍.എ പറഞ്ഞു. കളക്ടര്‍ വിളിച്ച യോഗത്തില്‍ എത്തുമ്പോള്‍ ഡെപ്യൂട്ടി കളക്ടറുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss പാട്ടീദാര്‍ പ്രതിഷേധത്തെ ‘ഭയം’; മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദി മാറ്റി ബി.ജെ.പി


സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.എല്‍.എയെ അതൃപ്തി അറിയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി എം.എല്‍.എ രംഗത്തെത്തിയത്.

സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ആത്മസംയമനം പാലിക്കണമെന്നും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യം താന്‍ എം.എല്‍.എയോട് പറഞ്ഞിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.

ഡെപ്യൂട്ടി കളക്ടറെ അസഭ്യം പറഞ്ഞതിനെതിരെ തിരുവനന്തപുരം നഗരത്തില്‍ വനിതാ സംഘടകളുടെ പ്രതിഷേധ പ്രകടനങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി എം.എല്‍.എ രംഗത്തെത്തിയത്.

തിരുവനന്തപുരം മാരായമുട്ടത്ത് പാറമട അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് ഡെപ്യൂട്ടി കലക്ടര്‍ക്കുനേരെ എം.എല്‍.എ ശകാരവര്‍ഷവും ഭീഷണിയും നടത്തിയത്.

ദുരന്തത്തില്‍ മരിച്ചവര്‍ക്കുളള നഷ്ടപരിഹാരം ക്വാറി ഉടമകളുമായി സംസാരിച്ച് നല്‍കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എസ്.കെ വിജയ പറഞ്ഞതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്.

ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞതിനോട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സമനിലവിട്ട എം.എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ക്കുനേരെ ആക്രോശവുമായി അടുക്കുകയായിരുന്നു. നിന്നെ ആരാടി ഇങ്ങോട്ട് എടുത്തോണ്ട് വന്നത് എന്ന് ചോദിച്ചായിരുന്നു എം.എല്‍.എയുടെ അസഭ്യവര്‍ഷം.

Advertisement