എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച എം.കെ കുരുവിള അറസ്റ്റില്‍
എഡിറ്റര്‍
Monday 24th June 2013 11:26am

ummen-580

തൃശൂര്‍: മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണമുന്നയിച്ച വ്യവസായി എം.കെ കുരുവിള അറസ്റ്റില്‍. സൗരോര്‍ജ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ച ആളായിരുന്നു ഇയാള്‍.

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് കുരുവിളയെ പോലീസ് അറസ്റ്റുചെയ്തത്. കേരളത്തിലെ വ്യവസായകേന്ദ്രങ്ങളിലും നഗരസഭകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്.

Ads By Google

ഒരുകോടി രൂപ എറണാകുളം സ്വദേശിയായ ബിനുനായര്‍ എന്നൊരാള്‍ തട്ടിയെടുത്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു എം.കെ. കുരുവിളയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസും പ്രൈവറ്റ് സെക്രട്ടറിയെന്ന പേരില്‍ ഡെല്‍ജിത്തും എറണാകുളം കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോസ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി, ബിനു നായരും ചേര്‍ന്നാണ് ഒരു കോടി മുപ്പതിനായിരം രൂപ തട്ടിയത്.

മുഖ്യമന്ത്രിയെ നേരില്‍കണ്ട ശേഷമേ പണം തരുകയുള്ളെന്ന് കുരുവിള പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മുഖ്യമന്ത്രിയാണ് സഹായിക്കുന്നതെന്നും ദല്‍ഹിയിലെത്തിയാല്‍ ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാമെന്നും സംഘം കുരുവിളയ്ക്ക് ഉറപ്പുനല്‍കി.

പക്ഷെ ദല്‍ഹിയിലെത്തിയ കുരുവിളയ്ക്ക് ആദ്യം മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചില്ല. പിന്നീട് കേരളാ ഹൗസില്‍ വച്ച് ആന്‍ഡ്രൂസ് തന്നെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയോട് എന്തൊക്കെയോ പറഞ്ഞു. തുടര്‍ന്ന് തന്റെ അടുത്തെത്തിയ മുഖ്യമന്ത്രി ഇതാണോ ആളെന്ന് ചോദിച്ചെന്നും കുരുവിള വ്യക്തമാക്കിയിരുന്നു.

Advertisement