എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീസ് കൊടുംകുറ്റവാളിയെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന രീതിയില്‍ സത്യവാങ്മൂലം നല്‍കിയത് ശരിയായില്ല: എം. എ ബേബി
എഡിറ്റര്‍
Saturday 1st April 2017 2:25pm

കൊല്ലം: നക്സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയാണെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുമെന്ന രീതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ നടപടി ശരിയായില്ലെന്ന് സി.പി.ഐ.എം പി.ബി അംഗം എം.എ ബേബി. കൊല്ലത്ത് സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീസിന്റെ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ അതേ സത്യവാങ്മൂലം സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിക്കികയായിരുന്നു. ഇത്തരം കാര്യങ്ങള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നും യാതൊരു ശ്രദ്ധയുമുണ്ടാകുന്നില്ലെന്നും ബേബി കുറ്റപ്പെടുത്തി.

അഭിഭാഷകരുടെ വീഴ്ചയായി മാത്രം ഇതിനെ കാണുന്നില്ല. ഇത് സര്‍ക്കാരിന്റെ കൂടി വീഴ്ച തന്നെയാണെന്നും എം.എ ബേബി പറഞ്ഞു.

കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസ് എന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം.


Dont Miss ഞാനൊരു ഫെമിനിസ്റ്റാണ്; ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളി കേള്‍ക്കാന്‍ ഇഷ്ടമല്ലെന്നും പാര്‍വതി 


വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നെക്സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. അന്നത്തെ പൊലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരാണ് വര്‍ഗീസ് ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടതെന്നും വര്‍ഗീസിനെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നുള്ള പ്രധാനപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്.

Advertisement