അധീരയുടെ ലിറിക്കല്‍ വീഡിയോ; മേക്കോവറിലൂടെ ഞെട്ടിച്ച് വിക്രം
Film News
അധീരയുടെ ലിറിക്കല്‍ വീഡിയോ; മേക്കോവറിലൂടെ ഞെട്ടിച്ച് വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd April 2022, 1:03 pm

സിനിമ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രത്തിന്റെ സിനിമയായ കോബ്രയിലെ രണ്ടാമത്തെ ഗാനം പുറത്ത്. അധീര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

എ. ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് വാഗു മാസനാണ്. പാ. വിജയ് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. റഹ്മാനും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മേക്കോവറുകളും ചിത്രീകരണത്തിന്റെ വീഡിയോകളും കാണിക്കുന്നുണ്ട്. ശ്രീനിധി ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരം റോഷനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലേതായി ആദ്യമിറങ്ങിയ തുമ്പി തുള്ളല്‍ എന്ന പാട്ടും ശ്രദ്ധ നേടിയിരുന്നു. അജയ് ജ്ഞാനമുത്തു ആണ് കോബ്ര എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഇര്‍ഫാന്‍ പതന്‍, മിയ, കെ.എസ്. രവികുമാര്‍, മൃണാളിനി രവി, റോബോ ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: lyrical video of adheera song from cobra movie