എഡിറ്റര്‍
എഡിറ്റര്‍
എന്റെ കാശുകൊണ്ട് പേരുണ്ടാക്കി ഇപ്പോള്‍ എനിക്കെതിരെ തിരിയുന്നു; ആഷിഖ് അബുവിനും സിദ്ധാര്‍ത്ഥ് ഭരതനുമെതിരെ പ്രൊഡ്യൂസര്‍ ലുക് സാം സദാനന്ദന്‍
എഡിറ്റര്‍
Friday 28th April 2017 10:09am

തിരുവനന്തപുരം: തനിക്കെതിരെ നിലപാടെടുത്ത സംവിധായകന്‍ ആഷിഖ് അബുവിനും സിദ്ധാര്‍ത്ഥ് ഭരതനുമെതിരെ ആരോപണവുമായി സാള്‍ട് ആന്റ് പെപ്പര്‍, നിദ്ര തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായ ലുക്‌സം സദാനന്ദന്‍. തന്റെ കാശുകൊണ്ട് പേരെടുത്തവര്‍ അതിന്റെ നന്ദിയാണ് ഇപ്പോള്‍ കാണിക്കുന്നതെന്നാണ് ലുക്‌സം സദാനന്ദന്‍ പറയുന്നത്.

ലുക്‌സാം സദാനന്ദനെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിട്ടത്. സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറേയധികം നിഷ്‌കളങ്കരെ ചതിച്ചതായി പലദിക്കില്‍ നിന്നും വാര്‍ത്തകള്‍ കേട്ടതാണെന്നും ഇയാളെ സൂക്ഷിക്കണമെന്നുമാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിര്‍മ്മാതാവിനാല്‍ കബളിക്കപ്പെട്ടു എന്ന് ആരോപിച്ച് രതേഷ് കൃഷ്ണ എന്ന വ്യക്തി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമാനിര്‍മിക്കാന്‍ പോകുകയാണെന്നും നല്ല അവസരങ്ങള്‍ നല്‍കാമെന്നും പറഞ്ഞ് ഏതാണ്ട് നാലുലക്ഷത്തിലേറെ രൂപ തന്നില്‍ നിന്നും തട്ടിയെടുത്തു എന്ന് കാണിച്ചാണ് രതീഷ് കൃഷ്ണന്‍ എന്നയാള്‍ പോസ്റ്റിട്ടത്.


Dont Miss ഇയാളെ സൂക്ഷിക്കുക; സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മാതാവിന്റെ ചതിക്കുഴിയില്‍പ്പെടരുതെന്ന് ആഷിഖ് അബു 


ഇതിന് പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതനും സദാനന്ദനെതിരെ രംഗത്തെത്തി. സദാനന്ദന്‍ ഒരു ചതിയനാണെന്നും തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാവായ ഒരാളെ കുറിച്ച് ഇത്തരത്തില്‍ പറയാന്‍ ആഗ്രഹിച്ചതല്ലെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞിരുന്നു.

ഇയാളുടെ ചതിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും രതീഷ് കൃഷ്ണനെപ്പോലെ ആരെയൊക്കെയോ പറ്റിച്ചും ചതിവ് കാണിച്ചുമായിരിക്കാം അദ്ദേഹം തന്റെയെടുത്തും എത്തിയതെന്നും സിനിമയെ സ്നേഹിക്കുന്ന ഓരോ വ്യക്തികളും ഇയാളെ സൂക്ഷിക്കണമെന്നും സിദ്ധാര്‍ത്ഥ് ഭരതനും പറഞ്ഞിരുന്നു.
സദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ മറുപടി പറയണം എന്നഅല്ല കരുതിയത് , പക്ഷെ ഇപ്പൊ ഇത് എല്ലവരും ഏറ്റു പിടിച്ച സ്ഥിതിക്ക് മറുപടി പറയാതിരിക്കുന്നത് ശരി അല്ല.
രതീഷ് കൃഷ്ണന്‍ എന്ന വ്യക്തി എന്നെ പരിചയപ്പെടുകയും സിനിമാ മോഹവും ആയി നടക്കുന്ന വ്യക്തി ആണല്ലോ എന്റെ കൂടെ യാത്ര ചെയുകയും , ഞാന്‍ സിദ്ധാര്‍ത ഹോട്ടലില്‍ താമസിക്കുമ്പോള്‍ പുള്ളി വരുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പുള്ളി പറഞ്ഞു, ഹോട്ടല്‍ പെയ്‌മെന്റ്‌റ് മുഴുവന്‍ പുള്ളി ആണ് ചെയ്തത് എന്ന്.സിദ്ധാര്‍ത്ഥയില്‍ 7 മാസം ആയി ക്യാമ്പ് നടക്കുന്നുണ്ട് . ഹോട്ടല്‍ ബില്‍ അല്‍മോസ്റ്റ് 10 ലക്ഷം ആണ് ഞാന്‍ സെറ്റില്‍ ചെയ്തിരിക്കുന്നത് ഇതുവരെ.


Dont Miss സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മാതാവ് ചതിയന്‍ ; ആഷിഖ് അബുവിന് പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതനും –


ഇപ്പോഴും ടീം അവിടെ കണ്ടിന്യു ചെയുന്നു ഉണ്ട് , പുള്ളി ഒരു പോലീസ് കംപ്ലൈന്റ്‌റ് പേപ്പര്‍ ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് , എന്റെ നമ്പര്‍ ഒരു മാതിരി എല്ലാവരുടെയും കൈയില്‍ ഉണ്ട് , ഞാന്‍ സ്ഥിരം അയ് വാട്‌സ് , ഫോണ്‍ നെട് ഉപയോഗിക്കുന്നും ഉണ്ട് , എനിക്ക് ഇത് വരെ ഈ പറയുന്ന കംപ്ലൈന്റിന്റെ ഒരു കാള്‍ പോലും വന്നിട്ടില്ല . പക്ഷെ പുള്ളി പറയുന്നത് പോലീസ് എന്നെ തിരയുന്നു എന്നാണ് , ഏതു പോലീസ് സ്റ്റേഷനില്‍നിന്ന് കാള്‍ വന്നാലും അത് അവരെ ബോധ്യപ്പെടുത്താനും ഞാന്‍ തയ്യാറാണ്.

പിന്നെ പുള്ളി പറയുന്നു ഒരു സിനിമയുടെ എല്ലാ ചിലവും പുള്ളി പറയുന്ന 4 ലക്ഷത്തില്‍ തീരുമെങ്കില്‍, അവരോടു എന്ത് പറയാന്‍. പോലീസ് കംപ്ലൈന്റ്‌റ് ചെയ്തിട്ടുണ്ട് എങ്കില്‍, അത് എഫ് ബി പോസ്‌റ് ചെയ്തു ഈ പറയുന്ന രീതിക്കു പ്രവര്‍ത്തിക്കുന്നതിന് എന്താണ് പറയേണ്ടത് എന്നനിക്കറിയയില്ല. , പുള്ളി ആദ്യം സുഹൃത്തായിരുന്നു സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് എന്നാണ് പുള്ളി പറയുന്നത് , എന്തായാലും നല്ലത്.

പിന്നെ ഡിസൈനര്‍ ദിലീപ് കെ ദിലീപ് എന്ന് പറയുന്ന വ്യക്തി അന്ന് ഡിസൈന്‍ ചെയ്തത് ദിലീപിന് ഇതില്‍ എന്തെങ്കിലും പറയുനുണ്ടകില്‍ പുള്ളി പറയട്ടെ , അല്ലതെ ഒരു കൂട്ടം ആള്‍ക്കാരെ പട്ടിയെ പോലെ പണിയെടുപ്പിച്ചു എന്ന് പറയുന്നതില്‍ കാര്യം ഇല്ല. ദിലീപിന് എന്തെങ്കിലും പറയുന്നുണ്ടെകില്‍ അദ്ദേഹം പറയട്ടെ.

രതീഷ് എന്റെ സുഹൃത്തായിരുന്നു, സഹായിച്ചിട്ടും ഉണ്ട്, പക്ഷെ അത് സൗഹൃദത്തിന് പേരില്‍ ആയിരുന്നു, പക്ഷെ ഇപ്പോള്‍ പുള്ളിയുടെ പോസ്റ്റ് കണ്ടാല്‍ എന്താണ് ഞാന്‍ പ്രതികരിക്കണ്ടത് എന്ന് എനിക്കറിയില്ല, എന്തായാലും പോലീസ് കംപ്ലൈന്റ്‌റ് ഉണ്ടല്ലോ ഒരു തീരുമാനം ആകട്ടെ.
പിന്നെ മലയാളം സിനിമയില്‍ 2 ഡിറക്ടര്‍സ് ആഷിഖ് അബുവും , സിദ്ധാര്‍ഥ് ഭരതനും പ്രതികരിച്ചിട്ടുണ്ട്.

ആദ്യം ആഷിഖ് , എന്റെ അടുത്ത് സാള്‍ട് ആന്‍ഡ് പെപ്പെര്‍ കൊണ്ട് വരുമ്പോള്‍ ഡാഡി കൂള്‍ കഴിഞ്ഞു പടം ഇല്ലാതെ ഇരിക്കുന്ന കാല ഘട്ടം ആണ്. 1 കോടി 80 ലക്ഷം ബജറ്റ് പറഞ്ഞു, സാറ്റലൈറ്റ് ബിസിനസ് കമ്മിറ്റ്‌മെന്റ് തന്നു സിനിമ ചെയ്യാന്‍ തീരുമാനം ആയി.

40 ദിവസം കൊണ്ട് 2 കോടി .40 ലക്ഷം ചെലവ് ചെയ്തിട്ടും പടം തീര്‍ന്നില്ല , പിന്നെ പല പ്രശ്‌നങ്ങള്‍ വഴിയും സിനിമ തീര്‍ന്നു. സെന്‌സര് ചെയ്യാന്‍ എത്തുമ്പോള്‍ ആഷിഖ് ഫെഫ്കയില്‍ കംപ്ലൈന്റ്‌റ് ചെയ്തു മുഴുവന്‍ പൈസ കിട്ടിയില്ല അത് കൊണ്ട് സെന്‌സര് ബ്ലോക്ക് ചെയണ എന്ന് പറഞ്ഞു. ഓവര്‍ ബഡ്ജറ്റില്‍ പടം തീരുമ്പോള്‍ , ആ ദിവസം വരെ ആശിഖിന് 13 ലക്ഷം വരെ പയ്‌മെന്റ്‌റ് കൊടുത്തിരുന്നു.

ബാക്കി ഉണ്ടായിരുന്നത് 2 ലക്ഷം , അത് പിന്നീടെന് ഡിസ്ട്രിബൂട്ടര്‍ കൊണ്ട് സെറ്റില്‍ ചെയ്യിച്ചു. ഒരു സിനിമ എല്ലാവര്ക്കും പ്രത്യേകിച്ച് ഡിറക്ടര്‍ക്കു സ്വന്തം മകളെ പോലെ , മകള്‍ വളര്‍ന്നു വലുതായി കല്യാണ പ്രായം പോലെ ആണ് റിലീസ്. ആ സമായതു അതിനു തടയുന്നത് ഏതെങ്കിലും സിനിമ സ്നേഹി ശെരി എന്ന് പറയുന്നെങ്കില്‍ നല്ലത്.

ഓവര്‍ ബഡ്ജറ്റില്‍ തീര്‍ത്ത ഈ സിനിമ എടുക്കാന്‍ ഡിസ്ട്രിബൂട്ടര്‍ ആരും തയ്യാറായില്ല. ഒരു പ്രമുഖ ഡിസ്ട്രിബൂട്ടര്‍ പറഞ്ഞു ഉപ്പും കുരുമുളകും താറാവ് മുട്ടേം കൊണ്ട് വരന്‍ പറ, ഈ പടം ഒന്നും പോവൂല ,പിന്നെ ഒരു എങ്ങെയൊക്കെയോ ഒരു ഡിസ്ട്രിബൂട്ടര്‍ അറേഞ്ച് ചെയ്തു , അടുത്ത പ്രശ്‌നം തിയേറ്റര്‍ ഇല്ല , അന്ന് അത് വലിയ ന്യൂസ് ആയി സിനിമ റിലീസ് കഴിഞ്ഞു . ഇത്രയും സഹിച്ചു പടം റിലീസ് ചെയ്തു , ആഷിഖ് വല്യ ഡയറക്ടര്‍ ആയി , പ്രൊഡ്യൂസര്‍ കോമാളിയും.

ഇന്ന് അതെ ആഷിഖിന് ഈ പോസ്റ്റ് ഇടത്തില്‍ എനിക്ക് അത്ഭുതം ഇല്ല .കാരണം സ്വന്തം സിനിമ ബ്ലോക്ക് ചെയുന്നത് സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് പോലെ ആണ് ……………

അടുത്തത് സിദ്ധാര്‍ത്ഥ്. ഒരു സിനിമ അനൗണ്‍സ് ചെയ്തു തുടങ്ങാന്‍ പറ്റാതെ മാറി നിന്ന വ്യക്തിയെ , എന്റെ ഒരു സുഹൃത്ത് കൊണ്ട് വന്ന് പരിചയപ്പെടുത്തി. നിങ്ങള്‍ ഈ പടം ചെയണം എന്ന് പറയുകയും , ഭരതന്‍ സാറിന്റെ മോനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയും ചെയ്തു , ഒരു 3 മാസത്തോളം എന്നെ ഫോള്ളോ അപ്പ് ചെയ്തു.പുള്ളി നിര്‍ബന്ധിച്ചു ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ഒരു ഹിറ്റ് സിനിമ കഴിഞ്ഞു നില്‍കുമ്പോള്‍ എനിക്ക് ഏതു ആര്ടിസ്റ്റിനേം വച്ച് ചെയ്യാന്‍ കഴിയുന്ന കാലം. സിദ്ധാര്‍ത്ഥിന്റെ ‘അമ്മ ഒരു ഇന്റര്‍വ്യുയില്‍ പറഞ്ഞിരുന്നു , സദാനന്ദനെ ദൈവം കൊണ്ട് വന്നതാണ് എന്ന് , ഒരു പ്രൊഡ്യൂസര്‍ സുഹൃത് എന്ന പേരില്‍ തുടങ്ങി നിര്‍ത്തിയ സിനിമ 7.5 ലക്ഷം കൊടുത്തു സെറ്റില്‍ ചെയ്തു വാങ്ങി കൊണ്ട് വന് പടം തീര്‍ത്തു റിലീസ് ചെയ്തതാണ് ഞാന്‍ ചെയ്ത അടുത്ത തെറ്റു. ആ പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞു ഇവന്‍ ഈ പടം തീര്‍ക്കില്ല എന്ന്, എന്നിട്ടും പടം തീര്‍ത്തു റിലീസ് ചെയ്തു സാമ്പത്തികമായി പരാജയം സംഭവിച്ചു. പക്ഷെ ഇന്നും എനിക്ക് പ്രിയപ്പെട്ട സിനിമ നിദ്ര തന്നെ ആണ്. പക്ഷെ അദ്ദേഹവും പറയുന്നു ഞാന്‍ പറ്റിച്ചു എന്ന്…. ഒരു പ്രൊഡ്യൂസറും ഇല്ലാതെ മുന്നില്‍ ഇരുന്ന സിദ്ധാര്‍ത്ഥിന് സിനിമയ്ക്ക് ഞാന്‍ ശമ്പളം കൊടുത്തില്ല എന്നാണ് പുള്ളിയുടെ വാദം ഇന്ന്. കഷ്ടം തന്നെ.

ഞാന്‍ ചെയ്ത രണ്ടു സിനിമയില്‍ മുഴുവന്‍ ക്യാഷ് കിട്ടാതെ വന്നിട്ടുള്ള രണ്ടു വ്യക്തികളെയെ എനിക്കറിയൂ ഒന്ന് നേഗിന്‍. പുള്ളി ഒരു കേസ് കൊടുത്തു എന്ന് പറയുന്നു , പക്ഷെ പ്രൊഡക്ഷന്‍ ടീം സ്റ്റലെ ചെയ്തു അന്നാണ് എനിക്ക് കിട്ടിയ വിവരം അത് പോലെ സരയൂ അതും ചെയ്തു എന്നാണ് എന്റെ അറിവ്. എന്തായാലും ഈ 2 പേരും എന്റെ കാശു കൊണ്ടാണ് പേരുണ്ടാക്കിയത് , അതിന്റെ നന്ദി ആണ് പ്രതികരണം.
എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നു

Advertisement