എഡിറ്റര്‍
എഡിറ്റര്‍
വാതിലുകള്‍ തുറന്നില്ല; രണ്ട്മണിക്കുറോളം യാത്രക്കാര്‍ കുടുങ്ങി; ആദ്യ ദിവസം തന്നെ പണിമുടക്കി യോഗിയുടെ ലക്‌നൗ മെട്രോ
എഡിറ്റര്‍
Wednesday 6th September 2017 1:45pm

 

ലക്‌നൗ: ഏറെ ആഘോഷ പൂര്‍വ്വം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും കൂടി ഉദ്ഘാടനം ചെയ്ത ലക്‌നൗ മെട്രോ ട്രെയിന്‍ ആദ്യ ദിവസം തന്നെ പണിമുടക്കി.

ബുധനാഴ്ചയായിരുന്നു ലക്‌നൗ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. ഉദ്ഘാടന യാത്രക്കായി രാവിലെ 6.30ന് നിരവധി യാത്രക്കാര്‍ മെട്രോയില്‍ കയറിയിരുന്നു. എന്നാല്‍ ഉദ്ഘാടന യാത്രയില്‍ മൗവേയ്യ, ദുര്‍ഗാപൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ കുടുങ്ങുകയായിരുന്നു. 100 കണക്കിന് യാത്രക്കാര്‍ രണ്ട് മണിക്കുറിലധികമാണ് മെട്രോയില്‍ കുടുങ്ങിയത്.

ട്രെയിനിന്റെ വാതിലുകള്‍ തുറക്കാന്‍ കഴിയാത്തതും പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു.രണ്ടു മണിക്കൂറിനുശേഷം പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തീവണ്ടിയുടെ എമര്‍ജന്‍സി എക്‌സിറ്റ് വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.


Also read കൊലപാതകികളെ പൊലീസ് പിടിക്കട്ടെ; വേറെ ഡെക്കറേഷനൊന്നും വേണ്ട ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പരിഹാസവുമായി ടി.ജി മോഹന്‍ദാസ്


ആദ്യ സവാരി തന്നെ ഭീകരമായിരുന്നു എന്നാണ് ട്രെയിനില്‍ കുടുങ്ങിയ 65 വയസുകാരന്‍ മോഹന്‍ പാണ്ഡെ പറയുന്നത്
ഞങ്ങള്‍ കുടുങ്ങിപ്പോയപ്പോള്‍ എന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു, ‘അവര്‍ മെച്ചപ്പെടണം. ഇത്രയും കാലം ഞങ്ങള്‍ കാത്തിരുന്ന മെട്രോയാണോ? ഇത് അദ്ദേഹം ചോദിക്കുന്നു.

സ്‌ക്കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്കാണ് ആദ്യ ദിവസത്തിലെ ലക്‌നൗ മെട്രോയുടെ പണി മുടക്കുകൊണ്ട് വലഞ്ഞത്.

Advertisement