'കാത്തിരിപ്പ് അധികം നീളില്ല'; വൈറലായി മുരളി ഗോപിയുടെ പോസ്റ്റ്; ലൂസിഫര്‍ 2 വിനുള്ള സൂചനയെന്ന് ആരാധകര്‍
Lucifer
'കാത്തിരിപ്പ് അധികം നീളില്ല'; വൈറലായി മുരളി ഗോപിയുടെ പോസ്റ്റ്; ലൂസിഫര്‍ 2 വിനുള്ള സൂചനയെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2019, 2:50 pm

കൊച്ചി: സമാനതകളില്ലാത്ത വിജയമാണ് ലൂസിഫര്‍ ബോക്‌സോഫിസില്‍ നിന്ന് നേടിയത്. മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ്.

ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ സംവിധായകയനോടും തിരക്കഥാകൃത്ത് മുരളിഗോപിയോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇടയ്ക്ക് രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് ചില പോസ്റ്റുകളും ഇരുവരും സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. കാത്തിരിപ്പ് അധികം നീളില്ല (The wait… won’t be ‘L’ong.) എന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പോസ്റ്റില്‍ L എന്ന് അക്ഷരം പ്രത്യേകം എടുത്ത് പറഞ്ഞത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്. എട്ടു ദിവസം കൊണ്ടാണ് ലൂസിഫര്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

മോഹന്‍ലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാര്‍, ബാല, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂര്‍, റഷ്യ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം മാര്‍ച്ച് 28-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഗള്‍ഫിനു പുറമേ യു.എസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.