എഡിറ്റര്‍
എഡിറ്റര്‍
മലേഗാവ് സ്ഫോടനക്കേസ് : ലഫ്റ്റ്നെന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം ; ജാമ്യം എന്‍.ഐ.യുടെ എതിര്‍പ്പ് മറികടന്ന്
എഡിറ്റര്‍
Monday 21st August 2017 11:53am

ന്യൂദല്‍ഹി: 2008ലെ മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി കേണല്‍ പ്രശാന്ത് ശ്രീകാന്ത് പുരോഹിതിന് ജാമ്യം. സുപ്രീംകോടതി യാണ് ജാമ്യം അനുവദിച്ചത്.

ഇതോടെ മലൈഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. ഇതേ കേസിലെ മറ്റൊരു കുറ്റാരോപിതനായ സാധ്വി പ്രഞ്ജ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഒക്ടോബര്‍ പത്തിന് പരിഗണിക്കും.


Also Read ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


പുരോഹിതിന് ജാമ്യം നല്‍കരുതെന്ന എന്‍.ഐ.എ വാദത്തെ എതിര്‍ത്തുകൊണ്ടായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പുരോഹിതിനെതിരെ തെളിവുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മുംബൈക്ക് യാത്രചെയ്യരുത്, എല്ലാമാസവും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതടക്കം കര്‍ശന നിബന്ധനകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ പുരോഹിതിന്റെ ജാമ്യ ഹര്‍ജി ബോബൈ ഹൈക്കോടതിയും എന്‍ഐഎ പ്രത്യേക കോടതിയും തളളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.


Dont Miss പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ കൈകാര്യം ചെയ്ത് തലവടിച്ച് ചെരുപ്പുമാലയണിച്ച് പൊലീസിന് കൈമാറി നാട്ടുകാര്‍


2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പുരോഹിതിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും ഒമ്പത് വര്‍ഷമായി അദ്ദേഹം വിചാരണ തടവ് അനുഭവിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാളും എഎം സാപ്രെയുമാണ് ഹര്‍ജി പരിഗണിച്ചത്.

എംസിഒസിഎ (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) പ്രകാരമുള്ള കുറ്റം നേരത്തെ തന്നെ പുരോഹിതിന്റെ പേരില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം പുരോഹിതിനെതിരെ കുറ്റം ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചു.

Advertisement