Administrator
Administrator
ലൗ ജിഹാദ്: വിഷം തുപ്പാന്‍ കേരളകൗമുദി; മു­ത­ലെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്
Administrator
Thursday 15th October 2009 9:59am

പ്ര­തി­കരണം/ ഷൈ­ജു തി­രൂര്‍

harmonyവര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലിന്നു തത്പരര്‍ ഏറി വരുന്നുവെന്നാണു കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍ മലയാളിയെ ബോധ്യപ്പെടുത്തുന്നത്. കാശ്മീര്‍ തീവ്രവാദവും ലൗജിഹാദുമെല്ലാം അതിനുദാഹരണം. മുസ്ലീം- ക്രിസ്ത്യന്‍ വിരുദ്ധ വാര്‍ത്തകള്‍ ഇത്രയധികം മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ച ഒരു കാലം ഇതുവ­രെ­യുണ്ടായിട്ടില്ല. ഇതിനു കാരണം മറുപക്ഷം കൂടുതല്‍ വര്‍ഗീയതയിലേ­ക്കു നീങ്ങി­ക്കൊണ്ടിരിക്കുന്നുവെന്നതാണ്. മാധ്യമങ്ങള്‍ കൊടുക്കുന്ന പൊടിപ്പും തൊങ്ങലും സാമൂഹ്യവിരുദ്ധമാകുമ്പോള്‍ പ്രതിക­രി­ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ കഴിയാ­തെ നമ്മുടെ സാംസ്‌കാരിക ലോകം ആലസ്യത്തി­ലും.

കോടതി വിധിയെ തുടര്‍ന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലൗ ജിഹാദ് സംബന്ധിച്ച ചര്‍ച്ചകള്‍ പരിധി വിട്ടു­കൊണ്ടിരിക്കുകയാണ്. കോടതി വിധിയുടെ മറ പിടിച്ചു കേരളകൗമുദിയും കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു പോപ്പുലര്‍ ഫ്രണ്ടെന്ന തീവ്രവാദ സംഘടനയും രംഗത്തെത്തിക്കഴിഞ്ഞു. കേരളകൗമുദിയാകട്ടെ കോടതി വിധിക്കു ചുവടുപിടിച്ചു അപസര്‍പ്പക കഥകളുമായാണു രംഗത്തു വന്നത്. അമ്പലപ്പുഴ സംഭവവും പ്രണയാഭ്യര്‍­ഥന നിരസി­ച്ചതിനു ഹിന്ദു പെണ്‍കുട്ടിയെ വെട്ടിക്കൊന്ന യുവാ­വിനെയുമെല്ലാം ലൗജിഹാദുമായി ബന്ധപ്പെടുത്താന്‍ കൗമുദി തരംതാണ പ്ര­വര്‍ത്തനമാണു കാഴ്ചവയ്ക്കു­ന്നത്.

പോപ്പുലര്‍ ഫ്രണ്ടാകട്ടെ സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരില്ലെന്നു പറയാതെ സംഭവ­ത്തെ നിസാരവത്കരിക്കാനാണു ശ്രമിക്കുന്നത്. സിനി­മാ നടികളുടെ വേഷപ്പകര്‍ച്ചകള്‍ സംഭവവുമായി ബന്ധപ്പെടുത്തിയും ആദ്യ ഇര മാധവിക്കുട്ടിയെന്ന നി­ല­യില്‍ തമാശകളിറക്കിയുമാണി­തിനെ പ്രതിരോധിക്കുന്നത്. അവര്‍ ചെയ്യുന്നത് ലൗജിഹാദെന്ന പേരിലിറങ്ങുന്ന പ്രചരണത്തെ എതിര്‍ക്കുകയല്ല. മറിച്ചു മതപരിവര്‍ത്ത­നത്തിനുപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണിതെന്നു സമര്‍ത്ഥിക്കുകയാണ്. പ്രണയിച്ച പെണ്‍കുട്ടിയെ മതം മാറ്റുന്നതില്‍ തെറ്റില്ലെന്ന ര­ഹസ്യ­ അജണ്ടക്കു സ്വീകാര്യത വരുത്താനാണ് അവര്‍ പ്ര­യത്‌നിക്കുന്നത്. ഇതു തന്നെയാണു കേരള കൗമുദിയും പരിവാറും ആയുധമാക്കുന്നതും.

ലൗജിഹാദെന്ന സംഭവം ഇല്ലെന്നു സമര്‍ത്ഥിച്ച മാധ്യമങ്ങളില്‍ മുന്നില്‍ നില്‍­ക്കുന്നത് ഇന്റര്‍നെറ്റ് മാധ്യമങ്ങളാണ്. ഈ രംഗത്തും ഭീകരന്‍ പിടിമുറുക്കിയെന്നു വേണം ഇതില്‍ നിന്നു കരു­താ­ണ്ടെതെന്നാണു കഴിഞ്ഞ ദിവസം ഒരു ആര്‍ എസ് എ­സ് നേതാവ് മാധ്യമപ്രവര്‍ത്തകരോടു പറ­ഞ്ഞത്.

കേരളകൗമുദിയെന്ന പത്രത്തിന്റെ ചരിത്രം മാത്രമന്വേഷിച്ചാല്‍ മതി കേരളകൗമുദിയെ എതിര്‍ക്കാന് ‍. കേരളത്തിലെ കൗമുദിയുടെ ആറു ബ്യൂറോ­കള്‍ നയിക്കുന്നത് സംഘപരിവാറാണ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ലെന്നാണു മനസിലാ­ക്കേണ്ട­ത്. പഴയ ജന്മഭൂമിയിലെ സംഘപ്രവര്‍ത്തകരാണു ഇവരില്‍ പലരും. കയ്യില്‍ കിട്ടുന്ന വാര്‍ത്തകളെല്ലാം ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ തിരിക്കാനാണ് കേരള കൗമു­ദി നാളിതുവരെ ശ്രമിച്ചതെന്നു ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. കാശ്മീര്‍ തീവ്രവാദക്കേസില്‍ സത്യത്തിനുമപ്പുറം എത്ര അപസര്‍പ്പക കഥകളാണു കൗമുദിയിലൂടെ മലയാളികള്‍ വായിച്ചത്. അഭയ കൊലക്കേസിന്റെ ഭാഗമായി ക്രിസ്ത്യന്‍ സമുദായത്തെ ഇത്രയധികം ആക്ഷേപിച്ച ഒരു പത്രം ഇന്ത്യയി­ലുണ്ടായി­ട്ടുണ്ടോ എന്നതും പരിശോധി­ക്കേണ്ടതാണ്. കലാകൗമുദിയിലൂടെ ഒരു തരത്തിലും പത്രത്തിലൂടെ മറ്റൊരു തരത്തിലും ഫയറിലൂടെ വളരെ മോശമായ തരത്തിലുമാണ് കൗമു­ദി നാളിതു വ­രെ ന്യൂനപക്ഷ സമുദായങ്ങളെ ദ്രോഹിച്ചതെന്നു കാണാന്‍ കഴിയും.

കോഴിക്കോട്ട് മൊഴി ചൊല്ലിയ ഭാര്യയെ വീണ്ടും സ്വീകരിച്ചതില്‍ പ്രതിഷേധിച്ചു മഹല്ല് കമ്മറ്റി ബഹിഷ്‌കരിച്ചുവെന്നു പരാ­തി നല്‍കിയ കുടുംബത്തിന്റെ വാര്‍ത്ത ഒന്നാം പേജില്‍ സൂപ്പര്‍ ലീഡ് കൊടുക്കുക വഴി കേരളകൗമുദി അതി­ന്റെ­ ന്യൂനപക്ഷ വിരോധം വ്യക്തമായി അവതരിപ്പിച്ചത് കേരളം കണ്ടതാണ്. ഒരു പത്രസ­മ്മേളന വാര്‍ത്തയ്ക്കപ്പുറം ഇ­തിനു പ്രാ­ധാന്യമില്ലെന്നു മറ്റു പത്ര­ങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ പത്രസ­മ്മേള­നം നടത്തി മൂന്നാം നാള്‍ ഇവരുടെ കുടുംബ ഫോട്ടോ വരെ കൊടുത്ത് കൗമുദി ഉറഞ്ഞു തുള്ളിയതെന്തിനായിരുന്നു.

(ലൗജിഹാദിന്റെ മറ്റൊരു പതിപ്പു വിശേഷങ്ങള്‍ കാണണമെങ്കില്‍ ഫയര്‍ ഒന്നു കണ്ടെത്തി വായിക്കുന്ന­തു നന്നായിരിക്കും) ഇടതുപക്ഷ പത്രമാകണമെന്നു അതിന്റെ ഉടമകള്‍ ആവര്‍ത്തിച്ചു പരിശ്രമിച്ചിട്ടും സംഘപരിവാര്‍ സാന്നിധ്യം­കൊണ്ട് അതു സാധ്യമാകാത്ത അവസ്ഥയാണിന്നു കേരളകൗമുദി.

ലൗ ജിഹാ­ദിനെതിരേയുള്ള പ്രചരണങ്ങളെ പ്രതിരോധിക്കു­ന്ന എന്‍ ഡി എഫ് തങ്ങളുടെ മുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തെ കണ്ടില്ലെ­ന്നു നടിക്കുക­യാണ് നമ്മു­ടെ നവ ഐഡന്റിറ്റി പൊളിറ്റിഷ്യന്‍­മാര്‍.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ പ്രചരിച്ച ഒരു മൊബൈല്‍ എസ് എം എ­സ് ഇങ്ങിനായിരുന്നു. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴി­ച്ചു നശിപ്പിക്കുകയെന്ന പുതിയ തന്ത്രവുമായി ആര്‍ എസ് എസ് ഇറങ്ങിയി­ട്ടുണ്ടെന്നും നമ്മുടെ പെണ്‍കുട്ടികളെ അല്ലാഹു രക്ഷിക്കട്ടെയെന്നുമായിരുന്നു ആ എസ് എം എസിന്റെ ഉള്ളടക്കം. ഒരാഴ്ചക്ക­കം പോലീസ് അതിന്റെ ഉടമകളെ കണ്ടെത്തി. കൊണ്ടോട്ടിലെ എന്‍ ഡി എഫുകാരായിരുന്നു അറസ്റ്റിലായത്. ഇവരുടെ പേരില്‍ അന്നു കൊണ്ടോ­ട്ടി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നു മനസിലാ­ക്കേണ്ടത് എന്‍ ഡി എഫ് ചെയ്യാനുദ്ദേശിക്കുന്ന പദ്ധതിക്കു മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്ന് ചെറുപ്പക്കാരെ കൂട്ടാ­നാണെന്നാണ്. മുസ്ലീം ചെറുപ്പക്കാരില്‍ രോഷം വളര്‍ത്തി എന്‍ ഡി എഫില്‍ കൂട്ടാനാണ് ഇതു ചെയ്തതെന്നാ­ണു പോലീസ് ഭാഷ്യം.

മുസ്ലീം സമുദായം അരക്ഷിതരാണെന്നു പെരുപ്പിച്ചു പറഞ്ഞു മതേതരമായി ചിന്തിക്കുന്ന മുസ്ലീം യുവാക്കളെ വര്‍ഗീയതയിലേ­ക്കു നയിക്കുകയാണു പോപ്പുലര്‍ ഫ്രണ്ടും അതിന്റെ മറ്റു ഫ്രണ്ട് സംഘടനകളും. ലൗ ജിഹാദ് പോലുള്ള സാമൂഹ്യവിരുദ്ധ പദ്ധതികള്‍ക്കു നേതൃത്വം നല്‍കി ഒരു സമുദായത്തെ തന്നെ അ­പമാനിക്കുന്നു. അതു­കൊണ്ട് ഇത്തരം സാമൂഹ്യവിരുദ്ധ പ്ര­വര്‍ത്തനങ്ങള്‍ കണ്ടില്ലെ­ന്നു നടിച്ചു ഇല്ലായെന്നു ഒരായിരം പേര്‍ പ്രതിഷേധക്കുറിപ്പിറക്കിയിട്ടു കാര്യമില്ല. ഈ നൂറു പ്രതിഷേധക്കുറിപ്പുകള്‍ ഭൂരിപക്ഷ വര്‍ഗീയ കക്ഷികള്‍ അവരുടെ വര്‍ഗീയ വടവൃക്ഷത്തിന്റെ അതിവേഗ വളമായി ഉപയയോഗിക്കുമെന്ന സത്യം നമ്മള്‍ മനസിലാക്കണം. മലപ്പുറത്തു ആര്‍ എസ് എസുകാര്‍ക്കു ഇത്രയേറെ ജനപ്രീതി കിട്ടിയതെങ്ങനെയെ­ന്നു നാം മനസിലാക്കണം. എന്‍ ഡി എഫ് മരമാകുമ്പേള്‍ ആര്‍ എസ് എസ് ഇരട്ടി വിഷം തുപ്പുന്ന വടവൃക്ഷമാകുമെന്നു തിരിച്ചറിവിലെത്താന്‍ ഇനിയും വൈകിയാല്‍ കൈകോര്‍ത്തും തോളോടുതോള്‍ ചേര്‍ന്നും സ്‌കൂളില്‍ പോകുന്ന രാഹുലും കബീറുമെല്ലാം പഴയ ക­ഥകളിലെ കഥാപാത്രങ്ങള്‍ മാ­ത്രമായി മാറുന്ന കാഴചയും നാം കാ­ണേണ്ടി വ­രും.

(ലേ­ഖ­കന്‍ കോ­ഴി­ക്കോട് കേരളകൗ­മു­ദി ഫ്‌ളാഷിന്റെ എ­ഡി­റ്റര്‍ ഇന്‍­ചാര്‍­ജാ­യി­രുന്നു.)

ജിഹാദ് കാലത്തെ പ്രണയം; അ­ഥവാ ‘ലൗജിഹാദി’നെക്കുറിച്ച്

Advertisement