അമ്പത് കോടി കളക്ഷനുമായി ലൗ ആക്ഷന്‍ ഡ്രാമ; ഓണചിത്രങ്ങളില്‍ ഒന്നാമത്; പുതിയ ടീസര്‍ പുറത്ത്
Malayalam Cinema
അമ്പത് കോടി കളക്ഷനുമായി ലൗ ആക്ഷന്‍ ഡ്രാമ; ഓണചിത്രങ്ങളില്‍ ഒന്നാമത്; പുതിയ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2019, 3:59 pm

കൊച്ചി: അമ്പത് കോടി കളക്ഷനുമായി നിവിന്‍ പോളി ചിത്രം ലൗ ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനും നയന്‍ താരയും അജുവര്‍ഗീസുമാണ് പ്രധാന വേഷത്തില്‍ എത്തിയത്.

ഓണ ചിത്രങ്ങളില്‍ ഒന്നാമതായാണ് ചിത്രം അമ്പത് കോടി കളക്ഷന്‍ നേടിയത്. ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകത കൂടി ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്.

നിവിന്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു എന്നിവരാണ് വീണ്ടുമൊന്നിക്കുന്നത്. ധ്യാനിന്റെ ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടിയായിരുന്നു ഇവരുടെയൊക്കെ ആദ്യ സിനിമ എന്നതു ശ്രദ്ധേയമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീനിവാസനും പാര്‍വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ധ്യാന്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ദിനേശന്‍ എന്ന പേരില്‍ നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമാണ് അഭിനയിക്കുന്നത്.

ശ്രീനിവാസന്‍, ഉര്‍വശി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. ഒരിടവേളയ്ക്കു ശേഷമാണ് ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താര മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 2016-ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമം’ ആയിരുന്നു നയന്റെ അവസാന മലയാളസിനിമ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ