Administrator
Administrator
ലോട്ടറി അന്വേഷണം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
Administrator
Thursday 16th June 2011 6:44pm

ummenchandiതിരുവനന്തപുരം: ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച എല്ലാ കേസുകളും അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സി.ബി.ഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചതാണെന്നും ഇനിയും വൈകിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ലോട്ടറി കേസുമായി ബന്ധപ്പെട്ട് പാലക്കാട് മേഘ ഓഫീസിലുണ്ടായ തീപ്പിടുത്തവും അന്വേഷിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement