ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Accident
കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 10:47am

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ലോറി അപകടം. നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

ചുരത്തിലെ മൂന്നാം വളവില്‍ വെച്ചായിരുന്നു അപകടം. മൈസൂര്‍ സ്വദേശിയായ കുമാറാണ് അപകടത്തില്‍ മരിച്ചത്.

കൊച്ചിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മഴ കനത്തതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ എല്ലാം തന്നെ കുറ്റ്യാടി വഴിയാണ് തിരിച്ചുവിടുന്നത്.

അപകടത്തില്‍ ലോറി ക്ലീനറായ രവിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

updating…..

Advertisement