എഡിറ്റര്‍
എഡിറ്റര്‍
ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍
എഡിറ്റര്‍
Friday 1st September 2017 10:40am

ന്യൂദല്‍ഹി: ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ കേസ്. ഹരിയാന പൊലീസാണ് കേസെടുത്തത്.

പഞ്ച്കുള കോടതിയില്‍ നിന്നും ഗുര്‍മീതിനെ രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. ഗൂഢാലോചന, ഗുര്‍മീത് റഹീമിനെ രക്ഷിപ്പെടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

ഹണിപ്രീത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 25ന് ഗുര്‍മീതിന് ശിക്ഷവിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ഹണിപ്രീത് അദ്ദേഹത്തെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയത്.

ഹരിയാന പൊലീസിലെ ചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സുമിത് കുമാറാണ് ഈ ശ്രമം തകര്‍ത്തതെന്നാണ് മുതിര്‍ന്ന ഹരിയാന പൊലീസ് പറയുന്നത്.

ഗുര്‍മീത് റാം റഹീമിനെതിരായ വിധി വന്നതിനു പിന്നാലെ അദ്ദേഹം സിര്‍സയില്‍ നിന്നും കൊണ്ടുവന്ന ഒരു ചുവന്ന ബാഗ് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.


Also Read: ‘എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലയത്’ : നടിയുടെ പേരുവെളുപ്പെടുത്തിയതിനെക്കുറിച്ച് അജുവര്‍ഗീസ്


‘വസ്ത്രങ്ങള്‍ അതിനുള്ളിലാണെന്നു പറഞ്ഞായിരുന്നു ഗുര്‍മീത് ബാഗ് ആവശ്യപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുള്ള സിഗ്നലായിരുന്നു. താന്‍ ശിക്ഷിക്കപ്പെട്ടത് മറ്റുള്ളവരെ അറിയിക്കാനും ബഹളമുണ്ടാക്കാനുമായിരുന്നു അതിലൂടെ അയാള്‍ നിര്‍ദേശിച്ചത്.’ എന്നാണ് ഗുര്‍ഗൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.കെ റാവു പറയുന്നത്.

വാഹനത്തില്‍ നിന്നും ഈ ബാഗ് പുറത്തെടുത്തതിനു പിന്നാലെ അക്രമങ്ങള്‍ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് അതൊരു സിഗ്നലായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് ഗുര്‍മീതും ഹണിപ്രീതും കോടതിയ്ക്കു സമീപം കുറേസമയം വെറുതെ നിന്നത് വാഹനത്തിനുള്ളിലേക്ക് കയറുന്നത് വൈകിക്കാനും അക്രമം വ്യാപിക്കുന്നതിനും വേണ്ടിയായിരുന്നെന്ന് പൊലീസ് പറയുന്നു.

Advertisement