Administrator
Administrator
നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ദൃശ്യമായി
Administrator
Thursday 16th June 2011 9:33am

moon ന്യൂദല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം നടന്നു. നൂറു മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ചന്ദ്രഗ്രഹണം.

ബുധനാഴ്ച രാത്രി 11:52 മുതല്‍ വെളുപ്പിന് 3:32 വരെയാണ് ചന്ദ്രഗ്രഹണം നടന്നത്. ഇനി ഇത്രയും ദെര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകണമെങ്കില്‍ മുപ്പത് വര്‍ഷം കാത്തിരിക്കണം. അടുത്ത ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നടക്കുക 2041 ല്‍ ആയിരിക്കും.

ഇന്ത്യയ്ക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമായിരുന്നു.

Advertisement