എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ സീറ്റ് വിഭജനം: സി.പി.ഐ.എം-സി.പി.ഐ ചര്‍ച്ച നാളെ
എഡിറ്റര്‍
Thursday 6th June 2013 8:20pm

c.p.i-and-c.pi.m

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ചുള്ള സി.പി.ഐ.എം, സി.പി.ഐ ചര്‍ച്ച നാളെ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

നാളെ നടക്കുന്ന ഇടത് മുന്നണി നേതൃയോഗത്തിന് ശേഷമായിരിക്കും മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുകയെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Ads By Google

സി.പി.ഐ നേതാക്കളുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

തങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുളള വയനാട് സീറ്റ് തിരികെ നല്‍കി പകരം ഇടുക്കി സീറ്റ് വേണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് വിശദമായ ചര്‍ച്ച നടത്താന്‍  നേതാക്കള്‍ തീരുമാനിച്ചത്.

വയനാട് സീറ്റില്‍ പാര്‍ട്ടിക്ക് വിജയ സാധ്യത കുറവായ സാഹചര്യത്തിലാണ് ഇടുക്കി സീറ്റ് സി.പി.ഐ ആവശ്യപ്പെട്ടത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നേതാക്കളെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും, തുടര്‍ന്ന് കാര്യങ്ങള്‍ വിശദമാക്കുമെന്നും പിണറായി  വിശദമാക്കി.

Advertisement