Administrator
Administrator
ലോക്പാല്‍: കേന്ദ്രം സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും
Administrator
Saturday 18th June 2011 4:19pm

manmohan-2ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നത തുടരവെ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചേക്കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പ്രധാനമന്ത്രിയെയും, ജുഡീഷ്യറിയെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ ഉള്‍പ്പെടെയുള്ള പൊതുസമൂഹ പ്രതിനിധികള്‍ നിരന്തരം ആവശ്യപ്പെട്ടു വരികയാണെങ്കിലും കേന്ദ്രം ഇതുവരെ ഈ ആവശ്യത്തിന് വഴങ്ങിയിരുന്നില്ല. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്ര മാനവിഭവശേഷി മന്ത്രി കപില്‍ സിബല്‍ ഇന്നും വ്യക്തമാക്കിയിരുന്നു.

Advertisement