വിജയ് സാര്‍ ഹാപ്പിയാണ്; സംശയങ്ങള്‍ക്ക് എല്ലാം മറുപടി തരുന്നുണ്ട്: ലോകേഷ് കനകരാജ്
Entertainment news
വിജയ് സാര്‍ ഹാപ്പിയാണ്; സംശയങ്ങള്‍ക്ക് എല്ലാം മറുപടി തരുന്നുണ്ട്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th October 2023, 11:00 pm

ലോകേഷ് കനകാരജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ലിയോ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്.

വലിയ ഹൈപ്പിലെത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മിക്‌സഡ് റിവ്യൂകള്‍ക്ക് ഇടയിലും സിനിമക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ലിയോയുടെ വിജയത്തില്‍ വിജയ് സന്തോഷവാനാണ് എന്ന് പറയുകയാണ് ലോകേഷ്. വിജയ് ഹാപ്പി ആണെന്നും സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ക്ക് തോന്നിയ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി താന്‍ ഉടന്‍ തന്നെ അഭിമുഖങ്ങള്‍ നല്‍കി ധുരികരിക്കുന്നതാണെന്നും ലോകേഷ് പറഞ്ഞു.

‘വിജയ് സാര്‍ ഹാപ്പി ആണ്. അടുത്തിടെ തിയേറ്ററില്‍ പോയപ്പോള്‍ എനിക്ക് കാലിന് പറ്റിയ പരിക്ക് എങ്ങനെയുണ്ടെന്ന് അദ്ദേഹം തിരക്കിയിരുന്നു. അദ്ദേഹവും പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ്. സിനിമ കണ്ട ശേഷം കുറെ പേര്‍ പല സംശയങ്ങളും പറഞ്ഞിരുന്നു. അതിനെല്ലാമുള്ള മറുപടി ഉടനെ തന്നെ അഭിമുഖങ്ങളില്‍ ഞാന്‍ കൊടുക്കും,’ ലോകേഷ് പറയുന്നു.


കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജപ്പാന്റെ ഓഡിയോ ലോഞ്ചിങ് വേദിയിലാണ് ലോകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം ലിയോ ഇതിനോടകം തന്നെ ആഗോള ബോക്‌സോഫീസില്‍ നിന്ന് 500 കോടി സ്വന്തമാക്കി കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ചിത്രത്തിന് 50 കോടിയിലേറെ രൂപയാണ് കളക്ഷനായി ലഭിച്ചത്.

വരും ദിവസങ്ങളില്‍ ചിത്രം കേരളത്തില്‍ രജിനി ചിത്രം ജയിലറിന്റെ കളക്ഷനും ഭേദിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Content Highlight: Lokesh kanakaraj says that vijay is happy for the success of leo