ലോകേഷ് കനകരാജ് ഇനി രജനീകാന്തിനൊപ്പം; കൂടെ ഉലകനായകന്‍
 കമല്‍ഹാസനും
indian cinema
ലോകേഷ് കനകരാജ് ഇനി രജനീകാന്തിനൊപ്പം; കൂടെ ഉലകനായകന്‍ കമല്‍ഹാസനും
ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 5:53 pm

വിജയും വിജയ് സേതുപതിയും മുഖ്യവേഷങ്ങളിലെത്തുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനീകാന്ത് നായകനാവും. ഉലകനായകന്‍ കമല്‍ഹാസനും ചിത്രത്തോടൊപ്പമുണ്ട്. അഭിനേതാവിന്റെ റോളിലല്ല കമല്‍ഹാസന്‍ എത്തുന്നതെന്ന് മാത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. താനൊരു കടുത്ത കമല്‍ഹാസന്‍ ആരാധകനാണെന്ന് ലോകേഷ് കരനകാജ് നേരത്തെ പറഞ്ഞിരുന്നു. തന്റെ വിജയചിത്രമായ കൈദിയിലെ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ രൂപപ്പെടുത്തിയത് വിരുമാണ്ടി ചിത്രത്തില്‍ കമല്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നാണെന്ന് ലോകേഷ് പറഞ്ഞിരുന്നു.

രജനീകാന്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് ലോകേഷ് ഇപ്പോള്‍.

ലോക്ഡൗണ്‍ ആയതിനാല്‍ മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുടങ്ങിയിരുന്നു. അതിനാലാണ് ലോകേഷ് പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയിലേക്ക് കടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ