ലോകേഷിന്റെ മാനഗരം ഹിന്ദിയിലേക്ക്; സംവിധാനം സന്തോഷ് ശിവന്‍; ചിത്രത്തില്‍ വിജയ് സേതുപതിയും
indian cinema
ലോകേഷിന്റെ മാനഗരം ഹിന്ദിയിലേക്ക്; സംവിധാനം സന്തോഷ് ശിവന്‍; ചിത്രത്തില്‍ വിജയ് സേതുപതിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th October 2020, 10:46 pm

ചെന്നൈ: ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രം മാനഗരം ഹിന്ദിയിലേക്ക്. സന്തോഷ് ശിവനാണ് ചിത്രം ബോളിവുഡിലൊരുക്കുന്നത്. ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിനായി കഴിഞ്ഞ ദിവസം താരം എഗ്രിമെന്റ് ഒപ്പ് വെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്രാന്ത് മാസിയാണ് മാനഗരത്തിന്റെ ഹിന്ദി പതിപ്പില്‍ നായക കഥാപാത്രമായി എത്തുന്നത്.

ഹിന്ദിയില്‍ വിജയ് സേതുപതിയുടെ റോള്‍ എന്തായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ചിത്രത്തിലെ കഥാപാത്രത്തിന് സ്വന്തം ശബ്ദത്തില്‍ തന്നെയായിരിക്കും വിജയ് സേതുപതി ഡബ്ബ് ചെയ്യുക.

അടുത്ത വര്‍ഷത്തോടെ ചിത്രീകരണമാരംഭിക്കുന്ന സിനിമ 2021 ജൂണില്‍ റിലീസിനെത്തിക്കാനാണ് തീരുമാനം. മുംബൈയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ജാക്ക് ആന്‍ഡ് ജില്‍ ആണ് സന്തോഷ് ശിവന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിലെ പ്രധാന റോളുകളില്‍ എത്തുന്നത്.

മാനഗരം ഒരുക്കിയ ലോകേഷിന്റെ തന്നെ മാസ്റ്ററാണ് വിജയ് സേതുപതിയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ദളപതി വിജയ്‌ക്കൊപ്പം പ്രതിനായക വേഷത്തിലാണ് സേതുപതി മാസ്റ്ററില്‍ എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Lokesh kanagaraj managarm remake to bollywood Directed by Santosh Sivan; Vijay Sethupathi is also in the film