എഡിറ്റര്‍
എഡിറ്റര്‍
ലോക കേരള സഭ പ്രാതിനിധ്യം നാമനിര്‍ദ്ദേശം നവംബര്‍ 20 വരെ
എഡിറ്റര്‍
Friday 17th November 2017 11:27am

റിയാദ് :ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പൊതു ചര്‍ച്ചാവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘ലോക കേരള സഭയിലേക്ക്’ പ്രവാസി പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് നവംബര്‍ 20 വരെ അപേക്ഷ നല്‍കാമെന്ന് നോര്‍ക്ക റൂട്ട്‌സ് പ്രസിദ്ധികരിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു .

സഭാഅംഗ്വത്വത്തിനായി വ്യക്തികള്‍ സ്വയമോ സംഘടനകള്‍ മുഖേനയോ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ് .രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന സഭയിലെ അംഗത്തിന്റെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും .ആദ്യ ലോക കേരള സഭ 2018 ജനുവരി 12,13 തീയതികളില്‍ തിരുവന്തപുരത്തായിരിക്കും.

പ്രവാസികളും കേരളവും തമ്മിലുള്ള കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌ക്കാര വികസനത്തിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് ലോക കേരള സഭയുടെ ലക്ഷ്യമെന്ന് പത്ര കുറിപ്പില്‍ പറയുന്നു.

കേരള നിയമസഭ സാമാജികരും ,പാര്‍ലമെന്റങ്ങങ്ങളും സംസ്ഥാന സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്ന പ്രവാസി പ്രതിനിധികളും വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസികളുമുള്‍പ്പടെ 350 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക കേരള സഭ.

ഇതില്‍ പ്രവാസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും .പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അപേക്ഷ www.lokakeralasabha.com വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി നവംബര്‍ 20 ഇന്ത്യന്‍ സമയം രാത്രി 12 മണിക്ക് മുന്‍പായി സമര്‍പ്പിക്കാവുന്നതാണ് .

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement