ആ വേദന പിറവിയെടുത്തിട്ട് ഇന്നേക്ക് 31 വര്‍ഷം; കീരിടത്തിലെ സേതുമാധവനെക്കുറിച്ചെഴുതി ലോഹിതാദാസിന്റെ മകന്‍
Entertainment
ആ വേദന പിറവിയെടുത്തിട്ട് ഇന്നേക്ക് 31 വര്‍ഷം; കീരിടത്തിലെ സേതുമാധവനെക്കുറിച്ചെഴുതി ലോഹിതാദാസിന്റെ മകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th July 2020, 2:54 pm

മലയാള സിനിമാലോകം ഇന്ന് കിരീടം സിനിമയുടെ ഓര്‍മ്മകളിലാണ്. സിനിമയിറങ്ങിട്ട് 31 വര്‍ഷങ്ങള്‍ തികയുന്ന ഇന്ന് നിരവധി പേരാണ് കിരീടം സിനിമയുടെ വ്യത്യസ്തമായ ഘടകങ്ങളെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവെച്ചിട്ടുള്ളത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച കിരീടത്തിലെ കേന്ദ്രകഥാപാത്രമായ സേതുമാധവനെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പാണ് സിനിമയുടെ കഥയെഴുതിയ ലോഹിതാദാസിന്റെ മകന്‍ വിജയ്ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഒരു മകനായും സഹോദരനായും കാമുകനായും ജീവിതവേഷങ്ങള്‍ പൂര്‍ണതയില്‍ നിറഞ്ഞാടിയ ഒരു പാവമായിരുന്നു അയാളെന്ന് പറഞ്ഞുകൊണ്ടാണ് സേതുമാധവനെക്കുറിച്ചുള്ള വിജയ്ശങ്കറിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും മികച്ച് ക്ലൈമാക്‌സുകളിലൊന്നായി കണക്കാക്കുന്ന കിരീടത്തിലെ അവസാന ഭാഗത്തെക്കുറിച്ചും വിജയ്ശങ്കര്‍ കുറിപ്പില്‍ പറയുന്നു. ‘സ്‌നേഹനിധിയായ അച്ഛനെ നടുതെരിവിലിട്ടു ആളുകള്‍ നോക്കിനില്‍ക്കേ മര്‍ദിക്കുന്നതു കണ്ട് മുന്‍പിന്‍ ചിന്തകളില്ലാതെ പ്രതികരിച്ചുപോയ ഒരു മകന്‍, അവിടെ മാറിമറയുകയായിരുന്നു അയാളുടെ ജീവിതം. നാടും നാട്ടുകാരും അജയ്യനെന്നു കരുതിയ അസുരനെ വീഴ്ത്തിയ ആ രാജകുമാരന് ഒരു കിരീടം ചാര്‍ത്തികൊടുത്തു.. രാമപുരം സേതു..’ കുറിപ്പില്‍ പറയുന്നു.

സ്വപ്നങ്ങളുടെ കടല്‍ താണ്ടാന്‍ കൊതിച്ചവന് നീന്തിക്കടകന്‍ വിധിക്കപ്പെട്ടത് വൈതരണി ആയിരുന്നു. ആ വേദന പിറവിയെടുത്തിട്ടു ഇന്നേക്ക് 31 വര്‍ഷം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

പൊലീസ് സ്റ്റേഷനില്‍ നോട്ടീസ് ബോര്‍ഡില്‍ സേതുമാധവന്റെ പേരും ചിത്രവും വരുന്ന ഭാഗത്തിന്റെ ചിത്രവും കുറിപ്പിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ