ഡി.സി.സി സെക്രട്ടറിക്ക് തോല്‍വി; പുതുപ്പാടി പഞ്ചായത്ത് ഇനി എല്‍.ഡി.എഫ് ഭരിക്കും
kERALA NEWS
ഡി.സി.സി സെക്രട്ടറിക്ക് തോല്‍വി; പുതുപ്പാടി പഞ്ചായത്ത് ഇനി എല്‍.ഡി.എഫ് ഭരിക്കും
ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 11:30 am

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പാടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് വിജയം. 187 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഗേഷ് ജയം സ്വന്തമാക്കിയത്.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോഴിക്കോട് ഡി.സി.സി സെക്രട്ടറി ആയിശക്കുട്ടി സുല്‍ത്താനയെയാണ് രാഗേഷ് പരാജയപ്പെടുത്തിയത്.

Read Also : ഉപതെരഞ്ഞെടുപ്പ്; ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പിക്ക് തന്നെ

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന് ലഭിക്കും. പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും സംവരവിഭാഗത്തില്‍ നിന്നും ആരും ഇല്ലാത്തതിനാല്‍ ഇതുവരെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനായിരുന്നു. രാഗേഷ് പഞ്ചായത്ത് പ്രസിഡന്റായേക്കും.

അതേസമയം ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15–ാം വാര്‍ഡില്‍ യു.ഡി.എഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.