എഡിറ്റര്‍
എഡിറ്റര്‍
ദേശീയ നിര്‍വാഹക സമിതിയോഗത്തിലും അദ്വാനി പങ്കെടുക്കില്ല
എഡിറ്റര്‍
Saturday 8th June 2013 10:18am

modi-and-adwani

പനാജി: പനാജിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി പങ്കെടുക്കില്ല. അനാരോഗ്യം മൂലമാണ് അഡ്വാനി യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നാണ് വിശദീകരണം.

വെളളിയാഴ്ച നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആദ്യമായാണ് ഒരു ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്ന് എല്‍.കെ.അഡ്വാനി വിട്ടു നില്‍ക്കുന്നത്.

Ads By Google

അദ്വാനിയെ അനുകൂലിക്കുന്ന ഉമ ഭാരതി, ജസ്വന്ത് സിങ്, യോഗി ആദിത്യാനന്ത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കില്ല.

എന്നാല്‍ ഇന്നത്തെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു. മോഡിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കുന്നതില്‍ അഡ്വാനിക്ക് എതിര്‍പ്പുളളതിനെ തുടര്‍ന്നാണ് യോഗത്തില്‍ നിന്ന്് അദ്ദേഹം വിട്ടു നില്‍ക്കുന്നതാണെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിക്ക് നല്‍കണമെന്നായിരുന്നു അഡ്വാനിയുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആവശ്യം നിരാകരിച്ചതോടെ അഡ്വാനിക്ക് വഴങ്ങേണ്ടി വന്നു.

തെരഞ്ഞെടുപ്പിന്റെ ചുമതലകള്‍ നിയന്ത്രിക്കാന്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കണമെന്നും അതിന്റെ അധ്യക്ഷനായി ഗഡ്കരിയെ നിയമിക്കണമെന്നും അഡ്വാനി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോഡി അനുകൂലികള്‍ ഇതിനെ എതിര്‍ക്കുകയാണ്.

പൊതുതിരഞ്ഞടുപ്പിനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്ന യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വക്കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.

നരേന്ദ്രമോഡിക്ക് അനുകൂലമായി ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശക്തമായ വികാരം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പാര്‍ലമെന്ററി നേതൃസ്ഥാനത്തേക്കുള്ള കാര്യം നിശ്ചയിക്കുന്നതിന് പൂര്‍ണ അധികാരം പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് മാത്രമാണെന്ന് ബി.ജെ.പി. വക്താവ് സുധാംശു ചതുര്‍വേദി വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മോഡിയുടെ കാര്യത്തില്‍ സമവായം ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. എല്‍.കെ. അദ്വാനി തുടക്കത്തില്‍തന്നെ ആരംഭിച്ച എതിര്‍പ്പിനൊപ്പം ഉയര്‍ന്നുവന്ന വ്യത്യസ്ത സ്വരങ്ങളും ഇക്കാര്യം തന്നെയാണ് ഉറപ്പിക്കുന്നത്.

Advertisement