ചിരാഗ് പാസ്വാന്റെ ബന്ധു പ്രിന്‍സ് രാജ് എം.പിക്കെതിരെ പീഡനപരാതിയില്‍ കേസ്
national news
ചിരാഗ് പാസ്വാന്റെ ബന്ധു പ്രിന്‍സ് രാജ് എം.പിക്കെതിരെ പീഡനപരാതിയില്‍ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 5:06 pm

ന്യുദല്‍ഹി: എല്‍.ജെ.പി എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജിനെതിരെ പീഡനപരാതിയില്‍ കേസ്. എല്‍.ജെ.പി പ്രവര്‍ത്തക ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് ദല്‍ഹി പൊലീസ് കേസ് എടുത്തത്.

മൂന്ന് മാസം മുന്‍പ് നല്‍കിയ പരാതി പ്രകാരം തന്നെ പ്രിന്‍സ് രാജ് പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിട്ടുണ്ട്.
ദല്‍ഹി കോടതിയുടെ നടപടിയെ തുടര്‍ന്ന് സെപ്റ്റംബര്‍ 9 നാണ്് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയാണ് നടക്കുന്നതെന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും പ്രിന്‍സ് രാജ് പറഞ്ഞു.

നിരന്തരമായി തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ദു:ഖിതനാണെന്നും സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവതി ഇതിന് മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ആരോപണങ്ങള്‍ക്കെതിരെ കേസ് നല്‍കിയിരുന്നുവെന്നും പ്രിന്‍സ് പറഞ്ഞു. കേസില്‍ യുവതിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ എടുത്തിട്ടുമുണ്ട്.

ബീഹാര്‍ സമസ്തിപ്പൂര്‍ എം.പിയാണ് പ്രിന്‍സ് രാജ്. ഈ വര്‍ഷം തുടക്കത്തില്‍ എല്‍.ജെ.പിയില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് പ്രിന്‍സ് രാജും ചിരാഗ് പാസ്വാനും രണ്ട് ചേരികളിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: LJP Prince Raj Rape Case Chirag Paswan